വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്നത് ശരിയല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ; അക്രമങ്ങളും മരണങ്ങളും കുറഞ്ഞുവെന്നും മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്നത് ശരിയല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ; അക്രമങ്ങളും മരണങ്ങളും കുറഞ്ഞുവെന്നും മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 11:37 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്നത് വസ്തുതയുടെ അടിസ്ഥാനത്തിൽ ശരിയല്ലെന്ന് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. നിലമ്പൂർ കുരുളായിയിൽ മണി എന്ന ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു വനം മന്ത്രി. ആഴ്ചകൾക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് മണി.

വന്യജീവി ആക്രമണം മലയോര മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനെ ഉത്ക്കണ്ഠയോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അത് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നത് വസ്തുതയുടെ അടിസ്ഥാനത്തിൽ ശരിയല്ല. വനം വകുപ്പും സർക്കാരും വളരെയേറെ ശ്രമിക്കുന്നതിന്റെ ഫലമായി അക്രമങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറച്ചുകൊണ്ടുവരാനായി എന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നതെന്നും മന്ത്രി പറയുന്നു.

ആഴ്ചകൾക്ക് മുൻപ് എറണാകുളം കുട്ടമ്പുഴയിൽ എൽദോസ് എന്ന യുവാവിനെ രാത്രിയിൽ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാടും ആനയുടെ ആക്രമണത്തിൽ അമർ ഇലാഹി എന്ന യുവാവും
കൊല്ലപ്പെട്ടു. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം ചെറുക്കാനുള്ള ഫെൻസിങ്ങും ട്രഞ്ചിംഗും ഉൾപ്പെടെയുള്ള മുൻകരുതലുകൾ നടപ്പിലാക്കുന്നതിലും അത് പരിപാലിക്കുന്നതിലും വനം വകുപ്പ് പരാജയമാണെന്ന് ആക്ഷേപം നിലവിലുണ്ട്.

കുട്ടമ്പുഴയിൽ എൽദോസിന്റെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധവും രോഷവുമാണ് പ്രദേശത്ത് ഉണ്ടായത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പട്ടികവർഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയാണ് പൂച്ചപ്പാറ മണി എന്ന 40 കാരനായ ആദിവാസി യുവാവിനെ കാട്ടാന ആക്രമിക്കുന്നത്. ഒന്നര കിലോമീറ്ററോളം മണിയെ ചുമന്ന് കന്നകൈ എത്തിച്ച് പിന്നീട് ജീപ്പിൽ നെടുങ്കയത്ത് എത്തിച്ച ശേഷമാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനായത്.

കൊല്ലപ്പെട്ടത് ആദിവാസി വിഭാഗത്തിൽപെട്ട യുവാവായതിനാൽ സർക്കാരിന് സഹായിക്കാൻ കഴിയും. അതിന് അനുസരിച്ചുള്ള സാമ്പത്തിക സഹായം നൽകാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

Tags: വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻForest Minister Keralaak saseendranWild Animal Attackവന്യജീവി ആക്രമണങ്ങൾ
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies