ലോകം വീണ്ടും നിശ്ചലമാകുമോ? ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ചൈനീസ് വകഭേദമോ? കൊറോണ വൈറസുമായി HMPV വൈറസിന് സാമ്യമുണ്ടോ? ആശങ്കയേറുമ്പോൾ.. ജാ​ഗ്രത പാലിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലോകം വീണ്ടും നിശ്ചലമാകുമോ? ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ചൈനീസ് വകഭേദമോ? കൊറോണ വൈറസുമായി HMPV വൈറസിന് സാമ്യമുണ്ടോ? ആശങ്കയേറുമ്പോൾ.. ജാ​ഗ്രത പാലിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 10:48 am IST
Facebook
Twitter
WhatsAppTelegram

ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്. കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്. ഏറ്റവുമൊടുവിലായി ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി. ബെം​ഗളൂരുവിൽ എട്ട് മാസം പ്രായമുളഅള കുട്ടിയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. എച്ച്എംപിവി വൈറസിന്റെ ചൈനീസ് വകഭേ​ദമാണോയെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയിൽ‌ രോ​ഗം കണ്ടെത്തിയിരിക്കുന്നത്.

ലോകത്തിന് ആശങ്ക നൽകുന്നതിൽ ചൈന എന്നും മുൻപന്തിയിൽ തന്നെയാണ്. കോവിഡ് മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ഇന്നും നിലനിൽക്കവേയാണ് പുതിയ വൈറസ് പടരുന്നത്. കൊവിഡ്-19-ഉം HMPV വൈറസുമായി എന്തെങ്കിലും സാമ്യമുണ്ടോയെന്ന് ചിന്തിക്കുന്നവരാകും പലരും.. ഉത്തമിതാ..

  • SARS-CoV-2 വൈറസ് മൂലമുണ്ടാകുന്ന പകർ‌ച്ചവ്യാധിയാണ് ​കൊവിഡ്-19. എച്ച്എംപിവി വൈറസും സമാനരീതിയിലാണ് പടരുന്നത്. എല്ലാ പ്രായത്തിലുള്ളവരിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് രണ്ട് തരത്തിലുള്ള വൈറസും സൃഷ്ടിക്കുന്നത്. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവർ‌ അതീവ ജാ​ഗ്രത പുല‌ർത്തണം.
  • രോ​ഗലക്ഷണങ്ങളും സമാനമാണ്. . ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസ്സം എന്നിവയാണ് എച്ച്എംപിവിയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ തന്നെയാണ് കൊവിഡ്-19 ബാധിച്ചവരിലും പ്രകടിപ്പിക്കുന്നത്.
  • രോ​​ഗം ബാധിച്ചവരിൽ നിന്നാണ് രണ്ട് തരത്തിലുള്ള വൈറസും പ‌കരുന്നത്. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള സ്രവം വഴിയും സമ്പർക്കത്തിലൂടെയുമാണ് പകരുക. വൈറസുകളുടെ സാന്നിധ്യമുള്ള പ്രതലങ്ങളിലോ വസ്തുക്കളിലോ സ്പർശിക്കുന്നതും വൈറസ് ശരീരത്തിൽ പ്രവേശിക്കാൻ കാരണമാകും.

നിലവിൽ ഇതുവരെ HMPV വൈറസിനെതിരെ വാക്സിൻ കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ ജാ​ഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

  • സോപ്പും വെള്ളവും ഉപയോ​ഗിച്ച് 20 സെക്കൻഡ് വരെ കൈകൾ കഴുകണം.
  • കൈകൾ കഴുകിയതിന് ശേഷം മാത്രം കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടുക.
  • രോ​ഗം ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  • പനിയുടെ ലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കുക.
  • രോ​ഗബാധിതർ ഉപയോ​ഗിക്കുന്ന വസ്തുക്കൾ ഉപയോ​ഗിക്കാതിരിക്കുക.

പുതുതായി കണ്ടുപിടിച്ച വൈറസല്ല HMPV വൈറസ്. 2001-ലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ 1958 മുതൽ HMPV വൈറസ് വ്യാപകമാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

Tags: COVID-19HMPV outbreak in ChinaHMPV VirusFirst case in India
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies