ഭിക്ഷാടകരെ കണ്ടാൽ ഉടൻ വിളിക്കുക; 1000 രൂപ നൽകും ഭരണകൂടം; പദ്ധതി വൻ വിജയം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭിക്ഷാടകരെ കണ്ടാൽ ഉടൻ വിളിക്കുക; 1000 രൂപ നൽകും ഭരണകൂടം; പദ്ധതി വൻ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 06:51 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: ന​ഗരത്തെ ഭിക്ഷാടകമുക്തമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാ​ഗമായി ആവിഷ്കരിച്ച പുത്തൻ പദ്ധതി വിജയകരം. ഭിക്ഷാടകരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ആയിരം രൂപ സമ്മാനത്തുക നൽകുന്ന പദ്ധതിയാണിത്. യാചക നിരോധന ഉത്തരവ് പുറപ്പെടുവിച്ച് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് ഭരണകൂടം അറിയിച്ചു.

രാജ്യത്തെ 10 നഗരങ്ങളെ ഭിക്ഷാടന വിമുക്തമാക്കാനുള്ള പരീക്ഷണ പദ്ധതിക്ക് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാ​ഗമായാണ് ഇൻഡോറിലും പദ്ധതി അവതരിപ്പിച്ചത്. ഭിക്ഷാടനത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജനുവരി 2-നായിരുന്നു ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. യാചകരെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്‌ക്കാൻ പ്രത്യേക മൊബൈൽ നമ്പറും നൽകിയിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇരുന്നൂറോളം പേർ വിളിച്ചതായും 12 പേർ നൽകിയ വിവരങ്ങൾ അന്വേഷണത്തിൽ ശരിയാണെന്ന് കണ്ടെത്തിയതായും ജില്ലാ കളക്ടർ ആശിഷ് സിംഗ് അറിയിച്ചു. വിവരം കൈമാറിയവരിൽ ആറുപേർക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ വച്ച് 1,000 രൂപ വീതം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡോറിൽ ഭിക്ഷാടനം നടത്തിയിരുന്ന 400 പേരെയാണ് കഴിഞ്ഞ നാല് മാസത്തിനിടെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചത്. ഇതിൽ 64 കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു. ഭിക്ഷാടനത്തിനെതിരായ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 പ്രകാരം കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒരു വർഷം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുക. ഭിക്ഷാടകർക്ക് പണം നൽകുന്നതും ആഹാര സാധനങ്ങൾ വാങ്ങി നൽകുന്നതുമുൾപ്പടെ നിരോധിച്ചുകൊണ്ടാണ് ഭരണകൂടം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി നേടിയിട്ടുള്ള ഇടമാണ് ഇൻ‍ഡോർ. ഇവിടം യാചകമുക്തമായാൽ ന​ഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും.

Tags: indorebeggarbeggar Free
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies