ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോച്ചചെലവുകൾക്കായി പൊതുഖജനാവിൽ നിന്ന് പണം വിനിയോഗിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വാർഷിക ദീപാവലി ഉത്സവച്ചെലവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടിയുള്ള വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2024 നവംബറിൽ പൂനെ സ്വദേശിയായ ആക്ടിവിസ്റ്റ് പ്രഫുൽ സർദയാണ് അപേക്ഷ നൽകിയത്. ജനുവരി 3 ന് ലഭിച്ച മറുപടിയിൽ, പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) പ്രധാനമന്ത്രിയുടെ സ്വകാര്യ ചെലവുകൾക്കായി ഒരു പൊതു ഫണ്ടും ചെലവഴിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പിഎംഒ അണ്ടർ സെക്രട്ടറിയും സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ (സിപിഐഒ) പർവേഷ് കുമാറാണ് ഇതുസംബന്ധിച്ച മറുപടി നൽകിയത്.
മോദി 2014 ൽ ഭരണത്തിലെത്തിയതുമുതൽ 2024 വരെയുള്ള കാലയളവിലെ ആഘോഷങ്ങളുടെ ചെലവ് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. പ്രധാനമന്ത്രി തന്റെ ആരോഗ്യ പരിശോധനകൾക്കും പൊതുപണം ഉപയോഗിക്കുന്നില്ല. ചികിത്സ ചെലവുകളെല്ലാം അദ്ദേഹം സ്വയം വഹിക്കുന്നെവന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകളും ഇതിനുമുൻപ് പുറത്തുവന്നിരുന്നു.