കേരള സർക്കാരിന് കീഴിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ സുവർണാവസരം. ജനറൽ നഴ്സ് II (ആയൂർവേദം) തസ്തികയിലേക്കാണ് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 29 ആണ് അവസാന തീയതി.
പത്താം ക്ലാസും ആയുർവേദ നഴ്സിംഗ് കോഴ്സും പഠിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. 18-36 ആണ് പ്രായപരിധി. പ്രതിമാസം 27,900 രൂപ മുതൽ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in സന്ദർശിക്കുക.















