ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കം ബിസിനസ്സിൽ ഉള്ളവർക്ക് വളരെ അധിക ധനനേട്ടം വരുന്ന സമയമാണ്. രാഷ്‌ട്രീയത്തിലും കലസാഹിത്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് കീർത്തിയും പ്രതാപവും ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുന്ന സമയമാണ്. ശരീരസുഖം, മനഃസുഖം, ഭാര്യാഭർതൃലബ്ധി-പരസ്പര ഐക്യം എന്നിവ ഉണ്ടാകും. എന്നാൽ വാരമധ്യത്തോടു കൂടി അനാവശ്യമായ ദുർകൂട്ടുകൾ ഉണ്ടാവാനും ദുർപ്രവർത്തി ചെയ്യുവാനും അവസരം ഉണ്ടാവും. ശരീരശേഷി കുറയുകയും പലതരത്തിലുള്ള രോഗാദി ദുരിതങ്ങൾ ബാധിക്കുകയും ചെയ്യും
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കോടതി കേസുകളിൽ വിജയം സുനിശ്ചിതമായിരിക്കും. പല കേസുകളും വെള്ളത്തിൽ വരച്ച വര പോലെയാകും. ശത്രുക്കൾ ആയിരുന്നവർ മിത്രങ്ങൾ ആകാൻ ശ്രമിക്കും. വളരെക്കാലമായി നിലനിരുന്ന പേരുദോഷം മാറുന്ന കാലമാണ്. തൊഴിലിലും ബിസിനസ്സിലും ഉണ്ടായിരുന്ന ശത്രുക്കൾ നിഷ്പ്രഭരാകും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനും അവരോടൊപ്പം യാത്രകൾ പോകുവാനും അവസരം ലഭിക്കും. ഇടക്കിടെ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും ഈശ്വരാധീനം പലരൂപത്തിൽ അനുഭവപ്പെടുകയും ചെയ്യും. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, നിദ്രാസുഖം, ഭക്ഷണ സുഖം, എവിടെയും മാന്യത എന്നിവ ലഭിക്കും
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ സഞ്ചാര ശീലം കൂടുകയും യാത്ര ദുരിതം അനുഭവപ്പെടുകയും ചെയ്യും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ വാഹന അപകടങ്ങൾഉണ്ടാവുകയും പരിക്ക് പറ്റുവാനും ഇടവരും. സന്താനങ്ങളെപ്പറ്റി വ്യാകുലപ്പെടാനോ സന്താനങ്ങൾ വഴിപിഴച്ചുപോകുന്നതോ നിസ്സഹയതയോടെ നോക്കി നിൽക്കേണ്ടി വരും. വാരം മധ്യത്തോടു കൂടി വളരെക്കാലമായി വിദേശത്തു പോകാനുള്ള ആഗ്രഹംസഫലമാകും. തൊഴിൽവിജയം, ദാമ്പത്യത്തിൽ ഒത്തൊരുമ , സത്സുഹൃത്തുക്കളെ ലഭിക്കുവാനുള്ള യോഗം എന്നിവ ഉണ്ടാകും. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ മക്കളുടെ വിവാഹ കാര്യങ്ങളിൽ സംബന്ധിക്കാൻ അവസരം ഉണ്ടാവും. ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും സാമ്പത്തിക ഉന്നതി ലഭിക്കുകയും ചെയ്യും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വാരത്തിന്റെ തുടക്കത്തിൽ മാതാപിതാക്കൾക്കോ സന്താനങ്ങൾക്കോ അസുഖങ്ങൾ ഉണ്ടാവാനും ആശുപത്രിവാസത്തിനോ സാധ്യത ഉണ്ട്. ഉദരസംബന്ധമായ പ്രശ്നങ്ങൾക്കു വിദഗ്‌ധ ഡോക്ടറുടെ നിർദേശം സ്വീകരിക്കുവാൻ സാധിക്കും. മനസ്സിൽ അകാരണമായ ഭയം അനുഭവപ്പെടും. വാരം മധ്യത്തോടു കൂടി കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പ്രതിസന്ധികളിലും വെല്ലുവിളികളിലും പതറാതെ ഇടപെടുവാൻ സാധിക്കും. തൊഴിൽ വിജയം, വാഹനഭാഗ്യം, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ഉണ്ടാവും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)