അഡ്വക്കേറ്റായ ഹാരിസ് ബീരാന് ചട്ടം അറിയില്ലേ? സൗദി എംബസിയിൽ ചെന്ന് അംബാസഡർക്ക് നിവേദനം നൽകി; മുസ്ലിം ലീഗ് എംപിയുടെ സന്ദർശനം വിവാദത്തിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഡ്വക്കേറ്റായ ഹാരിസ് ബീരാന് ചട്ടം അറിയില്ലേ? സൗദി എംബസിയിൽ ചെന്ന് അംബാസഡർക്ക് നിവേദനം നൽകി; മുസ്ലിം ലീഗ് എംപിയുടെ സന്ദർശനം വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 04:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ​മുസ്ലിം ലീഗ് രാജ്യസഭാംഗം ഹാരിസ് ബീരാന്റെ സൗദി എംബസി സന്ദർശനം വിവാദമാകുന്നു. വിദേശകാര്യ ചട്ടങ്ങൾ ലം​ഘിച്ച് ഹാരിസ് ബീരാൻ സൗദി അംബാസഡർ റിയാദ് അൽ കാബിയെ സന്ദർശിച്ച് നിവേദനം നൽകിയതാണ് വിവാദമാകുന്നത്.

വിദേശ രാജ്യങ്ങളുമായും എംബസികളുമായുള്ള ആശയവിനിമയങ്ങൾ വിദേശകാര്യ മന്ത്രാലയം മുഖേനയാകണമെന്നാണ് ചട്ടം. ഇത് നിഷ്‌കർഷിച്ച് 2014 ജനുവരി 28 നു വിദേശകാര്യ മന്ത്രാലയ ഏകോപന വിഭാഗം മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഇത് പൂർണ്ണമായും ലം​ഘിക്കുന്നതായിരുന്നു ഹാരിസ് ബീരാന്റെ നടപടി. രാജ്യസഭാംഗമെന്ന നിലയിൽ ഹാരിസ് ബീരാന് ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുണ്ട്. അതിനാൽ തന്നെ വിദേശ സർക്കാരുകളുമായുള്ള ഇടപെടലുകളിലും വിദേശ സന്ദർശനങ്ങളിലും കർശനമായ ചട്ടങ്ങൾ പാലിക്കാൻ എംപി ബാധ്യസ്ഥനുമാണ്.

സംസ്ഥാന സർക്കാരുകൾ പോലും വിദേശ എംബസികളുമായി ബന്ധപ്പെടേണ്ടത് വിദേശ കാര്യ മന്ത്രാലയം വഴിയാണ്. ഇത്തരം ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് റിയാദ് അൽ കാബിയെ കാണാൻ എംപി പോയത്.

സൗദി സ്‌കിൽ ബേസ്ഡ് ജോബ് വിസ വെരിഫിക്കേഷൻ സെന്റർ കൊച്ചിയിലും കോഴിക്കോട്ടും ആരംഭിക്കണമെന്ന നിവേദനമാണ് ഹാരിസ് ബീരാൻ സമർപ്പിച്ചത്. സ്കിൽ ബേസ്ഡ് ജോലികൾക്ക് പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം അടുത്തിടെ സൗദി ഗവണ്മെന്റ് നിർബന്ധമാക്കിയിരുന്നു. ഇത്തരം ജോലിക്ക് അപേക്ഷിക്കുമ്പോൾ ഇന്ത്യയിലെ വെരിഫിക്കേഷറിൽ നിന്നുള്ള ടെസ്റ്റ് റിപ്പോർട്ട് കൂടി ഹാജരാക്കണമെന്നാണ് പുതിയ നിയമം.

വിദേശ എംബസികളുടെ കേന്ദ്രങ്ങൾ രാജ്യത്ത് എവിടെ സ്ഥാപിക്കണമെന്നത് കേന്ദ്രസർക്കാരിന്റെ വിവേചനാധികാരമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഹാരിസ് ബീരാന്റെ നടപടിയെ ഗുരുതര ചട്ടലംഘനമായാണ് വിദേശകാര്യമന്ത്രാലയം കാണുന്നത്.

കേരളത്തിനുവേണ്ടി നിവേദനം നൽകി എന്നാണ് ബീരാൻ അവകാശപ്പെടുന്നത്. കേരളത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും അംബാസിഡർ ഉറപ്പ് നൽകിയെന്നും എംപി ഫേസ് ബുക്കിൽ പറഞ്ഞു.

Tags: Muslim LeagueHarris BeeranSaudi Embassy
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies