റായ്‌പൂർ: മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് സുരക്ഷാ സേനയും മവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ഇന്ദ്രാവതി ദേശീയോദ്യാനത്തിലെ വനമേഖലയിൽ ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ജില്ലാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് വിജയം കണ്ടത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പ്രദേശത്ത് നിന്ന് കണ്ടെത്തി. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് സേന അറിയിച്ചു.
ഈ വർഷം ഇതുവരെ 12 നക്സലൈറ്റുകളെയാണ് സേന വധിച്ചത്. നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന അബുജ്മദ് മേഖലയിൽ മൂന്ന് ദിവസത്തെ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് മാവോയിസ്റ്റുകളെയാണ് വധിച്ചത്.















