തിരുവനന്തപുരം : അട്ടപ്പാടിയിലെ ഉൾപ്പെടെയുള്ള ആദിവാസികളുടെ കാര്യത്തിൽ അവർ നമ്മുടെ രീതിക്കല്ല, അവരുടെ രീതിക്ക് നമ്മളാണ് മാറേണ്ടത് എന്ന് Dr മോഹനൻ കുന്നുമ്മൽ.അട്ടപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വിവേകാനന്ദ മെഡിക്കൽ മിഷന്റെ 20 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഉത്കർഷ്’ പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തൃശൂർ മെഡിക്കൽ കോളേജിലെ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന കാലത്ത് ഞാൻ അട്ടപ്പാടിയിൽ നിന്നും വരുന്ന രോഗികൾക്കായി സൗജന്യ ഭക്ഷണം വിതരണം ചെയ്യാൻ ഏർപ്പാടുണ്ടാക്കിയിരുന്നു. പിന്നീട് അതിന്റെ പണം നൽകാനായി അന്വേഷിച്ചപ്പോൾ അവർ ആരും തന്നെ ആ ഭക്ഷണം കഴിക്കാൻ എത്താറില്ല എന്ന് മനസ്സിലായി. അവർക്ക് നമ്മുടെ കോഫീ ഹൗസിൽ കൊടുക്കുന്ന മസാലദോശയും ഊണും ഓംലെറ്റും ഒന്നും ഇഷ്ടമല്ല. നമ്മൾ അട്ടപ്പടിയിലെ ആളുകളെ നമ്മൾ ശരി എന്ന് കരുതുന്ന രീതിയിലേക്ക് മട്ടൻ ശ്രമിക്കുകയാണ്. അതാണ് അട്ടപ്പാടിയിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും. അതുകൊണ്ടു തന്നെയാണ് അട്ടപ്പാടിയിൽ ഒരു ഇടപെടലും ശരിയാകാത്തതും. അവർ കഴിച്ചിരുന്ന ഭക്ഷണം മില്ലറ്റ്സ് ..ഇപ്പോൾ ലോകമെമ്പാടും പറയുകയാണ് അതാണ് നല്ല ഭക്ഷണം എന്ന്.
അട്ടപ്പാടിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെലവാക്കിയ പണം മുഴുവൻ കണക്കാക്കിയാൽ ഒരു പക്ഷെ ഇപ്പോൾ ആ പ്രദേശം തിരുവനന്തപുരം സിറ്റി പോലെ ആയേനെ. അത്രയ്‌ക്കധികം പണമുണ്ട്. അതായിട്ടുണ്ട് . അതിൽ ഇടപെട്ട ആളുകളുടെ വീടുകളിൽ. അവരുടെയൊക്കെ പ്രസ്ഥാനങ്ങളിൽ ഒക്കെ അവിടെയൊക്കെ സിറ്റികൾ ഉണ്ടായിട്ടുണ്ടാകാം”. Dr മോഹനൻ കുന്നുമ്മൽ പറഞ്ഞു.
സ്വാമിജി എന്തൊക്കെയാണോ നമ്മളോട് പറഞ്ഞത് അതൊക്കെയാണ് ഡോക്ടർ നാരായണൻ അവിടെ അട്ടപ്പാടിയിൽ ചെയ്യുന്നതെന്ന് Dr മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ഇരുപത്തിയൊന്നാം വർഷത്തിലേക്ക് കടക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 12 ന് തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഹാളിൽ രാവിലെ 9 മണിക്കു നടന്ന ഉദ്‌ഘാടന ചടങ്ങിൽ . പാലിയം ഇന്ത്യ ചെയർമാൻ ഡോക്ടർ എം ആർ വേണുഗോപാൽ മുഖ്യാതിഥി ആയിരുന്നു.
ക്‌സാര്‍പി ലാബ് സിഇഒ ശ്രീകാന്ത് . കെ.അരിമ്മണിതയാ മുഖ്യ പ്രഭാഷണം നടത്തി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍ കുറുപ്പ്, ടാറ്റാ എലെക്സി സംസ്ഥാന മോധാവി, ജിടെക് സ്‌റ്റേറ്റ് ഹെഡ് ശ്രീകുമാര്‍. വി- യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്ടര്‍ പ്രസിഡന്റ് ശങ്കരി ഉണ്ണിത്താന്‍, ദേശീയ സേവാഭാരതി കേരള ഘടകം പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയ് ഹരി, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. നാരായണന്‍, ഉത്കര്‍ഷ് ജനറല്‍ കണ്‍വീനര്‍ ടി. അബിനു സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.















