നരകതുല്യമായി ലോസ് ഏഞ്ചൽസ്; സാറ്റലൈറ്റ് ചിത്രങ്ങൾ ഭീതിതം; 80 ലക്ഷം പേരെ ബാധിച്ചേക്കും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നരകതുല്യമായി ലോസ് ഏഞ്ചൽസ്; സാറ്റലൈറ്റ് ചിത്രങ്ങൾ ഭീതിതം; 80 ലക്ഷം പേരെ ബാധിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 08:03 pm IST
Facebook
Twitter
WhatsAppTelegram

ലോസ് ഏഞ്ചൽസിനെ ചാമ്പലാക്കിയ കാട്ടുതീ കാലിഫോർണിയയിലെ മറ്റ് ഭാ​ഗങ്ങളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ വരണ്ട കാറ്റ് തുടരുന്നതിനാൽ തീ അണയ്‌ക്കാനാകാതെ പാടുപെടുകയാണ് ദൗത്യസംഘം. ഇതിനോടകം 2 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും ഇനിയുമേറെ പേരെ കാട്ടുതീ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കാലിഫോർണിയയിലെ 80 ലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി ഏഴിനായിരുന്നു ലോസ് ഏഞ്ചൽസിൽ കാട്ടുതീ ആരംഭിച്ചത്. തുടർന്നങ്ങോട്ട് ദക്ഷിണ കാലിഫോർണിയ മുഴുവൻ തീ വ്യാപിച്ചു. നരകത്തിലെ കാഴ്ചയെന്ന് തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളാണ് സാറ്റലൈറ്റ് ഇമേജുകളായി പുറത്തുവന്നിരിക്കുന്നത്. ഹെക്ടർ കണക്കിന് ഭൂമി ഒരേസമയം കത്തിയെരിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലോസ് ഏഞ്ചൽസിൽ 16 പേരുടെ മരണം സ്ഥിരീകരിക്കുമ്പോൾ 13 പേരെ കാണാതായിട്ടുമുണ്ടെന്ന് ഷെരീഫ് റോബർട്ട് ലൂണ അറിയിച്ചു.

10,000 വീടുകളും പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയും ചാരമാക്കിയ ഈ കാട്ടുതീ, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

ലോസ് ഏഞ്ചൽസിൽ പ്രധാനമായും നാലിടത്തായാണ് കാട്ടുതീ രൂപപ്പെട്ടത്. കെന്നത്ത്, ഹഴ്സ്റ്റ്, പാലിസേഡ്സ്, ഈറ്റൺ എന്നിവിടങ്ങളിലാണിത്. ഇതിൽ കെന്നത്തിലെ കാട്ടുതീ 90 ശതമാനവും അണയ്‌ക്കാൻ കഴിഞ്ഞു. ഹഴ്സ്റ്റിൽ 76 ശതമാനവും നിയന്ത്രണവിധേയമാക്കി. എന്നാൽ പാലിസേഡ്സിൽ ഇപ്പോഴും കാട്ടുതീ വ്യാപിക്കുകയാണ്. 11 ശതമാനമേ ഇവിടെ നിയന്ത്രിക്കാൻ സാധിച്ചിട്ടുള്ളൂ. ഈറ്റണിലെ കാട്ടുതീയിലാണ് 11 പേർ മരിച്ചത്. മറ്റ് അഞ്ച് പേർ പാലിസേഡ്സിൽ ഉള്ളവരായിരുന്നു.

Tags: californiawildfireLos Angeles Wildfire
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies