ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കെജ് രിവാൾ പോലും അംഗീകരിക്കുകയാണ്; മുഖ്യമന്ത്രി സ്ഥാനാർത്ഥി വിവാദത്തിൽ മറുപടിയുമായി രമേശ് ബിധുരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കെജ് രിവാൾ പോലും അംഗീകരിക്കുകയാണ്; മുഖ്യമന്ത്രി സ്ഥാനാർത്ഥി വിവാദത്തിൽ മറുപടിയുമായി രമേശ് ബിധുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 10:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി എഎപി നേതാവ് അരവിന്ദ് കെജ് രിവാളിന്റെ വ്യാജ പ്രചാരണത്തിന് മറുപടി നൽകി ബിജെപി സ്ഥാനാർത്ഥി രമേശ് ബിധുരി
. ഒരു പദവിക്കും വേണ്ടിയല്ല ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് രമേശ് ബിധുരി പറഞ്ഞു.

മുഖ്യമന്ത്രി പദവി വ്യക്തിപരമായി മോഹിച്ചിട്ടില്ലെന്ന് രമേശ് ബിധുരി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ആം ആദ്മി പാർട്ടി മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തനിക്ക് ഒരുപാട് അവസരങ്ങൾ തന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു പദവിക്ക് വേണ്ടിയും അവകാശവാദം ഉന്നയിക്കുന്നില്ല. രമേശ് ബിദൂരിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന രീതിയിൽ കെജ് രിവാൾ വ്യാജ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മറുപടി.

ഇത്തരം പ്രചാരണത്തിലൂടെ ഡൽഹിയിൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് കെജ് രിവാൾ അംഗീകരിക്കുകയാണെന്നും രമേശ് ബിധുരി കൂട്ടിച്ചേർത്തു. കാരണം ഡൽഹിയിലെ ജനങ്ങൾ പൂർണമായും നിരാശരാണെന്ന് കെജ് രിവാൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. മദ്യ അഴിമതി, വിദ്യാഭ്യാസ അഴിമതി, ആരോഗ്യമേഖലയിലെ അഴിമതി തുടങ്ങി അഴിമതികളുടെ പരമ്പരയിൽ നിന്നും മുക്തരാകാൻ ഡൽഹിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും രമേശ് ബിധുരി പറഞ്ഞു.

കെജ് രിവാൾ തന്റെ പേരിൽ തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുന്ന ക്യാമ്പെയ്ൻ നടത്തുകയാണ്. ബിജെപി പ്രവർത്തകൻ എന്ന രീതിയിൽ ജനസേവനത്തോട് മാത്രമാണ് തനിക്ക് പ്രതിബദ്ധതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ രമേശ് ബിധുരിയെ സംവാദത്തിന് ക്ഷണിക്കുന്നുവെന്ന് ആയിരുന്നു കെജ് രിവാളിന്റെ പ്രചാരണം. എന്നാൽ കെജ് രിവാൾ ആണോ ബിജെപിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. സാധാരണ എല്ലാ തെരഞ്ഞെടുപ്പുകളിലും ഫലപ്രഖ്യാപനത്തിന് ശേഷം വിജയിച്ച എംഎൽഎമാർ ചേർന്നാണ് ബിജെപിയുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.

Tags: ബിജെപികെജ് രിവാൾമുഖ്യമന്ത്രി സ്ഥാനാർത്ഥിരമേശ് ബിധുരിഡൽഹി നിയമസഭ
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies