തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്; ഒരു 'പുല്ല് പാർട്ടി'യിലേക്കാണ് അൻവർ പോയതെന്ന് എ.കെ . ബാലൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്; ഒരു ‘പുല്ല് പാർട്ടി’യിലേക്കാണ് അൻവർ പോയതെന്ന് എ.കെ . ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 12:12 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പി.വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും പരിഹസിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്. ഒരു പുല്ല് പാർട്ടിയിലേക്കാണ് അൻവർ പോയതെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. അന്വർത്ഥമായ പേരുള്ള പാർട്ടിയിലേക്കാണ് പോയതെന്നും കേരള രാഷ്‌ട്രീയത്തിൽ പുല്ലുവിലയാണെന്നും എ.കെ ബാലൻ പറഞ്ഞു.

രാവിലെയാണ് സ്പീക്കർ എ.എൻ. ഷംസീറിനെ നേരിട്ട് കണ്ട് പി.വി അൻവർ രാജിക്കത്ത് കൈമാറിയത്. നിലമ്പൂരിൽ ഇനി മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി ഞങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും അൻവർ പറഞ്ഞു. താൻ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുണ്ടായ മാനഹാനിക്ക് അൻവർ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എ.കെ ബാലന്റെ പ്രതികരണം.

നിലമ്പൂരിലെ ജനങ്ങളോട് നടത്തിയ ഏറ്റവും വലിയ വെല്ലുവിളിയാണ് അൻവറിന്റെ രാജിയെന്ന് എ.കെ ബാലൻ പറഞ്ഞു. ഡിഎംെകയിലേക്ക് പോയാൽ രക്ഷകിട്ടുമെന്ന് വിചാരിച്ചു, എടുത്തില്ല. ബിജെപിയിലേക്ക് എടുത്തില്ല, കോൺഗ്രസിലേക്ക് രക്ഷയില്ല, ലീഗിലേക്ക് രക്ഷയില്ല. എന്നിട്ട് ഇവിടെയെങ്ങുമില്ലാത്ത ഒരു പാർട്ടിയെ തേടി ഉത്തരേന്ത്യയിൽ പോകണ്ട എന്തൊരു ആവശ്യമാണ് ഉണ്ടായിരുന്നതെന്ന് എ.കെ ബാലൻ ചോദിച്ചു.

എന്തിനാണ് എന്റെ പ്രിയപ്പെട്ട സുഹൃത്ത് അൻവർ ഈ ആത്മഹത്യയിലേക്ക് പോകുന്നതെന്ന് മനസിലാകുന്നില്ല. ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ? അയാൾ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ മുഖ്യമന്ത്രി മൂന്ന് കമ്മീഷനെയാണ് വെച്ചു കൊടുത്തതെന്നും എ.കെ ബാലൻ പറഞ്ഞു. എന്തിനാണ് ഈ രാഷ്‌ട്രീയ ആത്മഹത്യയിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്ന് എ.കെ. ബാലൻ ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എഡിജിപി അജിത് കുമാറും ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് അൻവറും സിപിഎമ്മും പരസ്യമായി തെറ്റിപ്പിരിഞ്ഞത്. ഇതിന് ശേഷം ഡിഎംകെയിലേക്ക് ചേക്കേറിയെങ്കിലും എം.കെ സ്റ്റാലിനിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി പുലർത്തുന്ന അടുപ്പമാണ് ഡിഎംകെയെ പിന്നോട്ടുവലിച്ചത്. ലീഗിന്റെ പിന്തുണയോടെ യുഡിഎഫിലെത്താൻ നീക്കം നടത്തിയെങ്കിലും കോൺഗ്രസിലെ പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് തിരിച്ചടിയായി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയത്.

Tags: എം.കെ സ്റ്റാലിൻപി.വി അൻവർCPIMkerala politicspv anvarസിപിഎംപിണറായി വിജയൻAK Balanഎ. കെ ബാലൻ
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies