"പൊങ്കലോ, പൊങ്കൽ"; ഇന്ന് തൈപൊങ്കൽ; തമിഴകം ആഘോഷ നിറവിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പൊങ്കലോ, പൊങ്കൽ”; ഇന്ന് തൈപൊങ്കൽ; തമിഴകം ആഘോഷ നിറവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 08:15 am IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: തമിഴ്നാട്ടിൽ ഇന്ന് തൈപൊങ്കൽ: തമിഴരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. തമിഴ്‌നാട്ടിലെ പുതുവർഷം തുടങ്ങുന്നതും പൊങ്കൽ ആഘോഷത്തിലാണ്.

തമിഴ് കലണ്ടർ പ്രകാരമുള്ള തൈമാസത്തിന്റെ തുടക്കത്തിലാണ് തമിഴ് ജനത പൊങ്കൽ ആഘോഷിക്കുന്നത്. മാർഗഴി മാസമാണ് കഴിഞ്ഞത്. മാർഗഴി മാസത്തിൽ ശുഭകാര്യങ്ങളൊന്നും ചെയ്യാറില്ല. തൈമാസത്തിലാണ് വിവാഹം, കാതുകുത്ത് ഗൃഹപ്രവേശം എന്നിങ്ങിനെ ശുഭകരമായ ചടങ്ങുകൾ നടത്താറുള്ളത്. മലയാളികൾ കർക്കിടകത്തിൽ ചെയ്യുന്നത് പോലെ മാർഗഴി മാസത്തിന്റെ അവസാനദിനത്തിൽ വീടുകളിലുള്ള പഴയതും ഉപയോഗശൂന്യമായതുമായ വസ്‌തുക്കൾ കത്തിച്ച്, വീട് വൃത്തിയാക്കും. മുറ്റം ചാണകം കൊണ്ട് മെഴുകി എരുക്കിലയും മാവിലയും കുരുത്തോലയും ഔഷധ വള്ളികളും ചേർത്ത് ചെറിയ കെട്ടുകളാക്കി വീടിന്റെ നാലു മൂലകളിലും സ്ഥാപിക്കും.ഈ ചടങ്ങാണ് കാപ്പുകെട്ട്.

കന്നുകാലികൾക്ക് തമിഴ് സംസ്കാരത്തുനിൽ വളരെയേറെ സ്ഥാനമുണ്ട്. അതിനാൽ കാലികൾക്കുള്ള സ്ഥലവും വൃത്തിയാക്കി കാപ്പുകെട്ടും.

വളരെ വിപുലമാണ് പൊങ്കൽ ഉത്സവം. തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, പൂപ്പൊങ്കൽ എന്നിവ ചേർന്നതാണ് ഇത്. തൈപ്പൊങ്കൽ ആഘോഷിക്കുമ്പോൾ വീടുകളിൽ പൊങ്കൽവെച്ച് നിവേദിക്കും. വീട്ടുമുറ്റത്ത് കോലംവരച്ച്,പ്രത്യേകം തയ്യാറാക്കിയ അടുപ്പിൽ അലങ്കരിച്ച പുതിയ മൺപാത്രത്തിൽ പുന്നെല്ലരി ഉപയോഗിച്ചാണ് പൊങ്കൽ വെയ്‌ക്കുന്നത്. അത് പ്രകൃതിക്കുള്ള നിവേദ്യമാണ്. പൊങ്കൽ വെയ്‌ക്കുന്നതിന് സമീപത്തായി കരിമ്പും വാഴകളും നടും. സൂര്യദേവനു വേണ്ടിയും നിവേദ്യമുണ്ട്.

ഉത്സവത്തിന്റെ മറ്റൊരു പ്രധാന ദിനമായ മാട്ടുപ്പൊങ്കൽ, തൈപ്പൊങ്കൽ ദിനത്തിന്റെ തൊട്ടു പിറ്റേ ദിവസമാണ് അന്നേ ദിവസം കന്നുകാലികളെ കുളിപ്പിച്ച് വൃത്തിയാക്കി കുറിതൊടീക്കുകയും പട്ടുവസ്ത്രങ്ങൾ ചുറ്റിക്കുകയും കൊമ്പുകളിൽ ചായം പൂശുകയും ചെയ്യും. വയലിൽകൊണ്ടുപോയി വയൽ ദേവതകൾക്ക് നിവേദ്യം നൽകും. തുടർന്ന് ഗോപൂജയുണ്ട്. ഭൂമീദേവിയെയും കന്നുകാലികളെയും മണ്ണിൽ പണിയെടുക്കുന്നവരെയും ആദരിക്കുന്ന മഹത്തായ ഉത്സവം ആണ് പൊങ്കൽ.

മാട്ടുപ്പൊങ്കൽ, ദിനത്തിന്റെ പിറ്റേന്നാണ്‌ പൊങ്കൽ ഉത്സവത്തിന്റെ സമാപന ചടങ്ങായ പൂപ്പൊങ്കൽ. മണ്ണുകൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി പുഴയിൽ ഒഴുക്കുന്ന ചടങ്ങാണ് ഈ ദിവസത്തെ പ്രത്യേകത.
കേരളത്തിലെ തമിഴ് സമൂഹങ്ങളും പൊങ്കൽ വിപുലമായി തന്നെ ആഘോഷിക്കുന്നുണ്ട്.

Tags: ThaipongalPongal 2025
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies