മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്തശേഷിയുള്ളവരോടൊത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. ശത്രുനാശം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുബാംഗങ്ങൾ ഒരുമിച്ചു മംഗള കർമ്മത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ബന്ധുജനങ്ങളുമായി അകൽച്ച ഉണ്ടാകുവാനോ കലഹം ഉണ്ടാകുവാനോ സാധ്യതയുണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ദുഃഖസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുന്നേൽക്കുവാനും ഉറക്കക്കുറവ് അനുഭവപ്പെടാനും ഇടയുണ്ട്. ജീവിതപങ്കാളിക്കോ സന്താനങ്ങൾക്കോ രോഗമോ മരണസമാനമായ അവസ്ഥയോ ഉണ്ടാകും. തൊഴിൽക്ലേശം വർദ്ധിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബസൗഖ്യം, വ്യവഹാരങ്ങളിൽ വിജയം, ധനനേട്ടം, ശത്രുഹാനി, സ്ത്രീസുഖം, തൊഴിൽ വിജയം എന്നിവ ലഭിക്കും. ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വെളുത്ത പക്ഷത്തിൽ ജനിച്ചവർക്ക് ദുരിതം കുറയും എന്നാൽ കറുത്ത പക്ഷത്തിൽ ജനിച്ചവർക്ക് മാനസിക ബുദ്ധിമുട്ടുകൾ, തൊഴിൽ ക്ലേശങ്ങൾ എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
സത്സുഹൃത്തുക്കളേ ലഭിക്കുക, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, സാമ്പത്തിക പുരോഗതി, ദാമ്പത്യഐക്യം, ഭക്ഷണസുഖം, ബന്ധുജന സമാഗമം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. ഇന്ന് അത്തം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ശരീരശോഷണം അനുഭവപ്പെടുകയും രോഗാദി ദുരിതങ്ങൾ അലട്ടുകയും ചെയ്യും, മനോദുഃഖം, വരവിൽ കവിഞ്ഞ ചെലവ്, അന്യസ്ത്രീ ബന്ധം വഴി മാനഹാനി, ധനനഷ്ട്ടം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനപ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, മനസന്തോഷം എന്നിവ ലഭിക്കും. ഏതെങ്കിലും പ്രണയ ബന്ധത്തിൽ ഏർപ്പെടുവാൻ സാധ്യത കാണുന്നുണ്ട്
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുവാൻ സാധിക്കുന്നതിനാൽ മേലാധികാരിയുടെ പ്രീതിക്ക് പാത്രമാകും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം സഹായ സഹകരണങ്ങൾ ഉണ്ടാകും. ധന ലാഭം പ്രതീക്ഷിക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
പല കാര്യങ്ങളിലും അതീവമായ പേടി ഉണ്ടാകും. മനശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ധനക്ലേശം, മനോരോഗം, പരാജയം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവുകയും മാനഹാനി ധനനഷ്ടം എന്നിവ അനുഭവത്തിൽ വരും. ധനക്ലേശം, തൊഴിൽ തടസ്സം,രോഗവർദ്ധനവ് എന്നിവ ഉണ്ടാകും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും. അന്യ ജനങ്ങളാൽ അറിയപ്പെടുവാനും സമ്മാനങ്ങളോ അവാർഡുകളോ ലഭിക്കുവാനും ഇടയാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)