നടിമാരുടെ വീഡിയോ വിവിധ ആംഗിളുകളിൽ നിന്ന് ഷൂട്ട് ചെയ്ത് ഓൺലൈൻ ചാനലുകളിലൂടെ വൈറലാക്കുന്ന വീഡിയോ സംഘത്തിനെ പരസ്യമാക്കി നടി മാളവിക മേനോൻ. വീഡിയോ പകർത്താനെത്തിയവരുടെ വീഡിയോ പകർത്തിയാണ് നടി ചെറിയൊരു പണി കൊടുത്തത്. താൻ വീഡിയോ പകർത്താൻ ഫോണെടുത്തതോടെ ചിലർ ഓടി രക്ഷപ്പെട്ടുവെന്നും മാളവിക പറയുന്നു. ഇവർക്കൊക്കെ ഇത്രയെ ധൈര്യമുള്ളൂവെന്നും നടി പരിഹസചിച്ചു. ഇതിന്റെ വീഡിയോ നടി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
ഇതാെക്കെയാണ് നമ്മളെയൊക്കെ ഷൂട്ട് ചെയ്യുന്ന ചേട്ടന്മാർ എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എപ്പോഴും നിങ്ങൾ അല്ലെ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്ന് നിങ്ങൾക്ക് വേണ്ടി ഞാനത് ചെയ്യാം. എല്ലാവരെയും കിട്ടിയില്ല. കാമറ ഓൺ ചെയ്തപ്പോഴേക്കും പലും ഓടി. നിങ്ങൾ കാമറ വച്ചു ആകാശത്ത് നിന്നും ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങളൊക്കെ അപ്പോ എന്താ ചെയ്യേണ്ടത്..? എന്ന് ചോദിച്ചാണ് താരം വീഡിയോ പങ്കുവച്ചത്. നടിയുടെ നടപടി പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നു. ഇവരുടെ ഷൂട്ടിംഗ് മിക്കപ്പോഴും അതിരു കടക്കുന്നുവെന്നാണ് കമൻ്റുകൾ. താൻ ആ വീഡിയോ തമാശയ്‌ക്ക് പങ്കുവച്ചതാണെന്നും നടി പിന്നീട് വ്യക്തമാക്കിയിരുന്നു.