മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ സാധിക്കും. ആഭരണങ്ങളുടെയും അലങ്കാര വസ്തുക്കളുടെയും വർദ്ധനവ്, ദാമ്പത്യസുഖം, സാമ്പത്തികനേട്ടം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സർക്കാർ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് അർഹമായ തൊഴിലവസരങ്ങൾ ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ അപേക്ഷിച്ചിരിക്കുന്നവർക്ക് അത് ലഭിക്കും. ബിസിനസിൽ പുരോഗതി, വ്യവഹാരങ്ങളിൽ വിജയം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. ഉദരരോഗം, വാതരോഗം എന്നിവ വരാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. എന്നാൽ കുടുംബപരമായി ചില വിഷയങ്ങൾ മനഃസ്വസ്ഥത കെടുത്തും. സന്താനങ്ങൾക്കു വേണ്ടി പരിശ്രമിക്കുന്നവർക്ക് പരാജയം ഉണ്ടാവും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ഏതെങ്കിലും അസുഖങ്ങൾ ഉള്ളവർക്ക് മദ്ധ്യാഹ്നം മുതൽ രോഗശാന്തി, മനഃസമാധനം, വരുമാന വർദ്ധനവ്, ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. വളരെ നാളായി ഉണ്ടായിരുന്ന രോഗങ്ങൾക്ക് ശമനം ലഭിക്കും എന്നാൽ മദ്ധ്യാഹ്നം കഴിയുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ഇന്ന് ചിത്തിര നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും അവസരം ലഭിക്കും. വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം, വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് എന്നിവ ഉണ്ടാകും. ഇന്ന് ചിത്തിര നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അന്യസ്ത്രീ ബന്ധം മൂലം അപമാനം കേൾക്കേണ്ട സാഹചര്യം ഉണ്ടാകും. തൊഴിൽ ക്ലേശം, അമിത ആഡംബര പ്രിയത്വം അനുഭവത്തിൽ വരും. ആരോഗ്യ കുറവ് ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
മാനസികമായും ശാരീരികമായും സാമ്പത്തികമായും വളരെ അധികം നേട്ടം ലഭിക്കും. തൊഴിൽ രഹിതർക്കു അർഹമായ തൊഴിൽ ലഭിക്കുവാൻ സാധ്യത. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വരവിൽ കവിഞ്ഞ ചെലവ് ധനക്ലേശം ഉണ്ടാക്കും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക. മധ്യാഹ്നത്തോടെ ധനേട്ടം, തൊഴിൽ വിജയം, രോഗശാന്തി എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിക്കും. കുടുംബ ബന്ധു ജനങ്ങളുമായും അയല്പക്കക്കാരുമായി കലഹം ഉണ്ടാകാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സാമ്പത്തികക്രയ വിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂഷ്മതയും ഇല്ലെങ്കിൽ ചതി വരുവാൻ സാധ്യത ഉണ്ട്. വ്യവഹാര പരാജയം, ശത്രുക്കളെ കൊണ്ട് ഉപദ്രവം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)