എല്ലാം 'പാത്തൂട്ടി' വഴി; ജിന്നുമ്മയുടെ വാട്സ്ആപ്പ് ചാറ്റിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; അബ്ദുൽ ഗഫൂർ ഹാജി വധക്കേസിൽ കൂടുതൽ പേരെ പ്രതികളാക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം ‘പാത്തൂട്ടി’ വഴി; ജിന്നുമ്മയുടെ വാട്സ്ആപ്പ് ചാറ്റിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; അബ്ദുൽ ഗഫൂർ ഹാജി വധക്കേസിൽ കൂടുതൽ പേരെ പ്രതികളാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 11:55 am IST
FacebookTwitterWhatsAppTelegram

കാസ‍ർക്കോട്:  അബ്ദുൽ ഗഫൂർ ഹാജി വധക്കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനൊരുങ്ങി അന്വേഷണ സംഘം. ​ഗൂഢാലോചനയിൽ പങ്കാളികളായവരെയാണ് പ്രതി ചേർക്കുന്നത്. ‘പാത്തൂട്ടി’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് തട്ടിപ്പ് സംഘം ആശയവിനിമയം നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.

പ്രവാസി സംരംഭകനെ കൊലപ്പെടുത്തുകയും 596  പവൻ സ്വർണ്ണം കവരുകയും ചെയ്ത കേസിൽ അറബി മന്ത്രവാദിനി ജിന്നുമ്മയെന്ന ഷമീമ, ഭർത്താവ് ഉവൈസ്, ജിന്നുമ്മയുടെ സഹായികളായ അഫ്സിബ, ആയിഷ എന്നവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

പാത്തൂട്ടി എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ജിന്നുമ്മ ഫോണിൽ നിന്ന് ഡീലിറ്റ് ചെയ്ത സന്ദേശങ്ങളും ചിത്രങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ​ഗൾഫിലേക്ക് കടന്ന മൗവ്വൽ സ്വദേശി ഉവൈസാണ് വാട്സ്ആപ്പ് ​ഗ്രൂപ്പിന്റെ അഡ്മിൻ. എട്ട് പേരാണ് ​ഗ്രൂപ്പിലുണ്ടായിരുന്നത്. ​

ഗൾഫിലായിരുന്ന അബ്ദുൽ ഗഫൂർ ഹാജിയെ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞാണ് ജിന്നുമ്മ നാട്ടിലേക്ക് വിളിച്ച് വരുത്തിയത്. ഇത് സംബന്ധിച്ച ചാറ്റുകളും ഫോണിൽ  കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ അറബിമന്ത്രവാദം നടത്തുമ്പേോൾ നൽകുന്ന തകടുകൾ ബം​ഗളൂരുവിൽ നിന്ന് വലിയ തോതിൽ വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. അന്നുതന്നെ മൃതദേഹം ഖബറടക്കി. പിറ്റേന്ന് മുതല്‍ ഗഫൂര്‍ ഹാജി വായ്‌പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ചോദിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുകയും സ്വർണത്തിന്റെ കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍നിന്ന് 596 പവന്‍ വാങ്ങിയതായി വ്യക്തമാവുകയും ചെയ്തു. ഇത് കണ്ടെത്താനായില്ല. ഇതേതുടർന്ന് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഗഫൂർ ഹാജിയുടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags: Abdul Gaffor MurderJinnumma
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies