മേക്കോവറിൽ വീണ്ടും ഞെട്ടിച്ച് നടിയും രാഷ്‌ട്രീയ നേതാവുമായ ഖുശ്ബു. സ്ലിം ബ്യൂട്ടി ലുക്കിലെത്തിയ പുത്തൻ ചിത്രങ്ങളാണ് വീഡിയോ രൂപത്തിലാക്കി നടി പങ്കുവച്ചിരിക്കുന്നത്. ചബ്ബി ലുക്കിനോട് ഗുഡ്ബൈ പറഞ്ഞ നടിയുടെ പുത്തൻ ലുക്കിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
പഴയ ചബ്ബി ലുക്ക് തന്നെയായിരുന്നു ഏറ്റവും മികച്ചതെന്ന അഭിപ്രായത്തിലാണ് ആരാധകർ. എന്നാൽ മറ്റൊരു വിഭാഗം പറയുന്നത് ഖുശ്ബു വീണ്ടും ചെറുപ്പമായെന്നും ഒരു നവ ഹീറോയിൻ ലുക്കിലെത്തിയെന്നുമാണ്. പല യുവനടിമാർക്കും വെല്ലുവിളി തീർക്കുന്ന മേക്കോവറാണ് താരം നടത്തിയതെന്ന് പറയുന്നവരും ചുരക്കമല്ല.
വൈറ്റ് ടോപ്പും ഗ്രീസ് സ്കേട്ടും ധരിച്ചുള്ള ഒരു ചിത്രവും ഒരു വിൻ്റേജ് സാരി ലുക്കിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നേസിപ്പായ എന്ന ചിത്രത്തിലാണ് നടി ഒടുവിൽ അഭിനയിച്ചത്. പാെതുപരിപാടികളിലും ടെലിവിഷൻ ഷോകളിലും നിറ സാന്നിദ്ധ്യമായ ഖുശ്ബു അടുത്തിടെ രജനികാന്തിന്റെ അണ്ണാത്തൈ എന്ന ചിത്രത്തിൽ അഭിനയിച്ചത് മണ്ടത്തരമായെന്ന് വ്യക്തമാക്കിയിരുന്നു.
View this post on Instagram
“>