മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും സാധിക്കും. ധനനേട്ടം ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ലഭിക്കുവാൻ ഇടവരും. സാമ്പത്തീകമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സത് സുഹൃത്തുക്കളെ നേടുവാൻ ഇടനൽകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. തൊഴിൽ ക്ലേശം, ധനക്ലേശം എന്നിവ ഉണ്ടാകും. കുടുംബപരമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
പല കാര്യങ്ങളിലും വളരെ അധികം വീണ്ടുവിചാരം വരുന്ന കാലമാണ്. വിദേശത്തു പോകാനുള്ള ആഗ്രഹം സഫലീകരിക്കുവാൻ സാധിക്കും. കുടുംബപരമായി അഭിപ്രായ വ്യത്യാസം രൂക്ഷമാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
തൊഴിൽ വിജയം, ശത്രുക്കളുടെ മേൽ ജയം, കോടതി കേസുകളിൽ അനുകൂലമായ വിധി, ധന ലാഭം എന്നിവ ഉണ്ടാകും. ഈശ്വരാനുഗ്രഹം പല രൂപത്തിൽ അനുഭവിക്കാൻ സാധിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
സ്ത്രീ ജനങ്ങളുമായി വളരെ അധികം സൂക്ഷിച്ചു ഇടപെട്ടില്ലെങ്കിൽ ധന നഷ്ടം, അപമാനം എന്നിവ ഉണ്ടാകും. ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നവർക്ക് രോഗം മൂർച്ഛിക്കാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങളോ സമ്മാനങ്ങളോ ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്ന സമയമാണ്. രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. വാഹനം, വീട് എന്നിവയുടെ അറ്റകുറ്റപ്പണി നടത്തും. ഇന്ന് ചോതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അനാവശ്യമായ ചെലവ് വർദ്ധിക്കുന്ന സമയമാണ്. അനാരോഗ്യം കാരണം ഔദ്യോഗിക ചുമതലകളിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടാകും. വാത രോഗമുള്ളവർ ജാഗ്രത പാലിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വളരെക്കാലമായി കാണാതിരുന്ന ബന്ധു ജനങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും.യുവതീ യുവാക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുകയും ജനങ്ങളുടെ അംഗീകാരം നേടുകയും ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കുവാൻ ഇടയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
അന്യ ജനങ്ങളെ സഹായിക്കുക വഴി ജീവിതത്തിൽ തിക്താനുഭവങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്. നിസ്സാരമായ കേസുകളിൽ വഴക്കുണ്ടാകുകയും പോലീസ് കസ്റ്റഡിയിൽ അകപ്പെടുകയും ചെയ്യാൻ സാധ്യത ഉണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ബന്ധുക്കൾക്കോ അവനവനു തന്നെയോ ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും. ജീവിത പങ്കാളിയുമായും ബന്ധു ജനങ്ങളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകും. സന്താനങ്ങൾക്ക് അസുഖം ഉണ്ടാകുവാൻ ഇടയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)