സൈനിക സ്കൂളല്ല, സൈനിക കോളേജ്; ‌സേനാ കുപ്പായമണിയാൻ ആ​ഗ്രഹിക്കുന്നവർക്ക് സ്വാ​ഗതം; പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൈനിക സ്കൂളല്ല, സൈനിക കോളേജ്; ‌സേനാ കുപ്പായമണിയാൻ ആ​ഗ്രഹിക്കുന്നവർക്ക് സ്വാ​ഗതം; പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 10:34 am IST
FacebookTwitterWhatsAppTelegram

സൈനിക സ്കൂളിനെ കുറിച്ച് എല്ലാവർക്കുമറിയാം, പക്ഷേ സൈനിക കോളേജിനെ കുറിച്ചോ? പ്രതിരോധ മന്ത്രാലയത്തിന്റെ എ കാറ്റ​ഗറി വിദ്യാഭ്യാസ സ്ഥാപനമായ ഡെറാഡൂണിലെ രാഷ്‌ട്രീയ മിലിറ്ററി കോളേജിൽ (RIMC) എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കേണ്ട സമയമാണിപ്പോൾ…

പേരിൽ കോളേജുണ്ടെങ്കിലും എട്ടാം ക്ലാസ് മുതൽ പ്ലസ്ടുവരെ പഠനസൗകര്യമുള്ള റസിഡൻഷ്യൽ സ്കൂളാണിത്. സിബിഎസ്‌ഇ സിലബസ് പ്രകാരമാണ് പഠനം. കായികപരിശീലനം, അച്ചടക്കം, നേതൃശേഷി വികസനം, വിശകലനപാടവം തുടങ്ങിയവയ്‌ക്കാണ് മുൻതൂക്കം നൽകുന്നത്. അശ്വാഭ്യാസം, പർവതാരോഹണം, ഷൂട്ടിം​ഗ്, നീന്തൽ, സ്ക്വാഷ്, ​ഗോൾഫ് തുടങ്ങിയവയിലെല്ലാം പരിശീലനമുണ്ടാകും.

2026 ജനുവരിയിൽ ആരംഭിക്കുന്ന ബാച്ചിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് പതിനൊന്നരയ്‌ക്ക് പതിമൂന്നിനുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസിൽ പഠിക്കുന്നവർക്കും അം​ഗീകൃത സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചവർക്കുമാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ജൂൺ ഒന്നിനാണ് പ്രവേശനപ്പരീക്ഷ. കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്.

പ്രവേശനപ്പരീക്ഷ, ഇൻ്റർവ്യൂ, വൈദ്യപരിശോധന എന്നിവയ്‌ക്ക് ശേഷമാണ് രാഷ്‌ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലെത്തുന്നത്. അഖിലേന്ത്യ തലത്തിലുള്ള പ്രവേശനപ്പരീക്ഷയിൽ ഇം​ഗ്ലീഷ്, മാത്‌സ്, പൊതുവിജ്ഞാനം തുടങ്ങിയവയിലെ മികവാണ് വിലയിരുത്തുന്നത്. ആറ് മാസം ഇടവിട്ട് 25 കുട്ടികൾക്ക് വീതം പ്രവേശനം. ഓരോ വർ‌ഷവും രണ്ട് ബാച്ച്. പഠനത്തിന് വിവിധ സംസ്ഥാനങ്ങൾ സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.

പ്ലസ്‌ടു തലത്തിൽ സയൻസ് സ്ട്രീം മാത്രമാണുള്ളത്. അതേസമയം, എൻഡിഎ/ നേവൽ അക്കാദമി പ്രവേശനത്തിനായുള്ള യുപിഎസ്‌സി പരീക്ഷയ്‌ക്കായി സാമൂഹികശാസ്ത്രത്തിലും പരിശീലനം നൽകും.

Tags: RIMCRashtriya Indian Military College
ShareTweetSendShare

More News from this section

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies