ട്രംപിനെതിരെ ഡെമോക്രാറ്റുകൾ കോടതിയിൽ; ജന്മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപിനെതിരെ ഡെമോക്രാറ്റുകൾ കോടതിയിൽ; ജന്മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 07:17 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന ട്രംപിന്റെ (Donald Trump) ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് സ്റ്റേ പ്രഖ്യാപിച്ചത്. 14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്തതായി അറിയിച്ച ജഡ്ജ് ജോൺ കോ​ഗ്നോർ, ട്രംപിന്റെ ഉത്തരവ് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ ജനിക്കുന്ന എല്ലാവർക്കും ലഭിക്കുന്ന സ്വഭാവിക ജന്മാവകാശ പൗരത്വം (Automatic Birthright Citizenship) റദ്ദാക്കുന്നതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഒപ്പുവച്ച 28 പ്രധാന ഉത്തരവുകളിൽ ഒന്നായിരുന്നു ഇത്. ഉത്തരവുപ്രകാരം അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുട്ടികൾക്കും, അമേരിക്കൻ പൗരത്വമില്ലാത്ത ദമ്പതികൾക്ക് ജനിക്കുന്ന മക്കൾക്കും പൗരത്വം ലഭിക്കില്ല.

എന്നാൽ ഡെമോക്രാറ്റിക് നേതൃത്വം ഭരിക്കുന്ന നാല് യുഎസ് സംസ്ഥാനങ്ങളും സിവിൽ റൈറ്റ് ​ഗ്രൂപ്പുകളും റിപ്പബ്ലിക്കനായ ട്രംപിനെതിരെ രം​ഗത്തുവന്നിരുന്നു. തുടർന്നാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ട്രംപിന്റെ ഉത്തരവിന് താത്കാലിക സ്റ്റേ പ്രഖ്യാപിച്ചത്.

ട്രംപിന്റെ ഉത്തരവനുസരിച്ച് ഫെബ്രുവരി 20ന് ശേഷം അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശപൗരത്വം ലഭിക്കില്ല. മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും അമേരിക്കൻ പൗരത്വമുണ്ടെങ്കിൽ മാത്രമേ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നേടാനാകൂവെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.

ഡെമോക്രാറ്റുകൾ ഭരിക്കുന്ന വാഷിം​ഗ്ടൺ, അരിസോണ, ഇല്ലിനോയ്സ്, ഒറീ​ഗൺ‌ എന്നീ സംസ്ഥാനങ്ങളാണ് ട്രംപിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദ​ഗതിയെ ലംഘിക്കുന്ന ഉത്തരവാണ് ട്രംപ് ഒപ്പുവച്ചതെന്ന് ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ ജനിക്കുന്ന ആർക്കും അമേരിക്കൻ പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥയാണ് 14-ാം ഭേദ​ഗതി.

Tags: donald trumpus presidentExecutive ordersAmerican CitizenshipFederal JudgeAutomatic Birthright Citizenship
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies