മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
മേലധികാരിയുമായോ സഹപ്രവർത്തകരുമായോ വാക്ക് തർക്കത്തിന് ഇടയാകും. അപമാനം, ആമാശയരോഗം, വ്യവഹാരപരാജയം എന്നിവ ഉണ്ടാകുവാൻ ഇടയാകും. ദഹനക്കേട് അനുഭവപ്പെടുകയും ആശുപത്രി വാസത്തിനും ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ദാമ്പത്യഐക്യം, രോഗശാന്തി, വ്യപഹാര വിജയം, വാഹന ഭാഗ്യം, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ശത്രുഹാനി, സാമ്പത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
മാനഹാനി, മനസുഖക്കുറവ്, ശരീര സുഖക്കുറവ്, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാകും. വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. കുടുംബപരമായി പ്രശ്നങ്ങൾ ഉടലെടുക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ രോഗമോ മരണസമാനമായ അവസ്ഥയോ സംജാതമാകും. ദുഃസ്വപ്നങ്ങൾ കണ്ടു ഞെട്ടി എഴുനേൽക്കുകയോ ഉറക്കക്കുറവോ അനുഭവപ്പെടും. മനഃസ്വസ്ഥത കുറയും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
പല കാര്യങ്ങളിലും ധൈര്യപൂർവ്വമുള്ള സമീപനം സർവ്വരെയും അമ്പരിപ്പിക്കുന്ന അവസ്ഥ സംജാതമാകും. ആഭരണങ്ങളുടെയും അലങ്കാരവസ്തുക്കളുടെയും വർദ്ധനവ്, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, നിദ്രാസുഖം എന്നിവ ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഉന്നതരായ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും അവസരം ലഭിക്കും. പല സമയങ്ങളിലും ഭാഗ്യാനുഭവം അനുഭവപ്പെടും. ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. ഇന്ന് അനിഴം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
സ്ത്രീ വിഷയങ്ങളിലും ലഹരി പദാർത്ഥങ്ങളിലും ഉള്ള താത്പര്യം നിയന്ത്രിച്ചില്ലെങ്കിൽ മാനഹാനി, ധന നഷ്ട്ടം എന്നിവ ഉണ്ടാകും. ജോലിയിൽ സ്ഥാന നഷ്ട്ടം ഉണ്ടാകുവാൻ ഇടയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സ്ഥാന പ്രാപ്തി, ആരോഗ്യവർദ്ധനവ്, ഭക്ഷണസുഖം, ഭാഗ്യഅനുഭവങ്ങൾ, ഭാര്യസുഖം, സത്സുഹൃത്തുക്കൾ, പുതിയ ആഭരണം, വസ്ത്രം എന്നിവ ലഭിക്കും. കലാകാരന്മാർക്കു അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
തൊഴിൽ വിജയം, ഉന്നത സ്ഥാന പ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, അപമാനം, ഉദരരോഗം എന്നിവ ഉണ്ടാകുകയും കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്ന സാഹചര്യം സംജാതമാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).