2002 ൽ ആന്റണി സർക്കാരിനെതിരെ ഒന്നിച്ചിറങ്ങി; അതുപോലെ പിണറായി സർക്കാരിനെതിരെയും ജീവനക്കാർ ഇറങ്ങേണ്ട സമയം; മുന്നറിയിപ്പുമായി എൻജിഒ സംഘ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2002 ൽ ആന്റണി സർക്കാരിനെതിരെ ഒന്നിച്ചിറങ്ങി; അതുപോലെ പിണറായി സർക്കാരിനെതിരെയും ജീവനക്കാർ ഇറങ്ങേണ്ട സമയം; മുന്നറിയിപ്പുമായി എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 04:54 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 2002 ൽ എ.കെ. ആന്റണി സർക്കാരിനെതിരെ നടത്തിയ സംയുക്ത അനിശ്ചിതകാല പണിമുടക്കിന് സമാനമായ രീതിയിൽ പിണറായി സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ ഭരണ – പ്രതിപക്ഷ സർവ്വീസ് സംഘടനകൾ ഒറ്റക്കെട്ടായി അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകണമെന്ന് ബി.എം.എസ്. അഖിലേന്ത്യ സെക്രട്ടറി വി.രാധാകൃഷ്ണൻ. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുമ്പോൾ സംസ്ഥാന ജീവനക്കാർക്ക് മാത്രം അർഹമായവ നിഷേധിക്കുന്നത് കടുത്ത വിവേചനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ എൻജിഒ സംഘ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മ്യൂസിയം പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. 2024 ജൂലൈ മുതൽ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണവും നടപ്പിലാക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യത്തിൽ പോലും ക്ഷാമബത്ത കുടിശ്ശികയും, പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക, ലീവ് സറണ്ടർ എന്നിവ വർഷങ്ങളായി തടഞ്ഞു വയ്‌ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്നും ഒളിച്ചോടിയ ഇടതുമുന്നണി സർക്കാർ വഞ്ചനാപരമായ നിലപാടാണ് തുടർന്നു വരുന്നത്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ ഭരണ – പ്രതിപക്ഷ സംഘടനകൾ യോജിച്ച അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകണം. നിലവിലുണ്ടായിരുന്ന മുഴുവൻ അവകാശങ്ങളും, ആനുകൂല്യങ്ങളും കവർന്നെടുത്ത് കേരളത്തിലെ സർവീസ് മേഖലയെ ചരിത്രത്തിൽ നാളിതുവരെ ഉണ്ടാകാത്ത ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇടതുമുന്നണി സർക്കാർ.

ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് വേണ്ടി കഴിഞ്ഞ ജനുവരിയിൽ കേരള എൻ.ജി.ഒ. സംഘ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ നടത്തിയ സൂചനാ പണിമുടക്കിനെ ഭരണ സ്വാധീനം ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കാൻ മുൻപന്തിയിൽ നിന്ന ഭരണാനുകൂല സംഘടനയ്‌ക്ക് ഇപ്പോൾ പണിമുടക്ക് നടത്തേണ്ടി വന്നത് സ്വന്തം സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്നും എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ അധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ രാജ്യ കർമ്മചാരി മഹാ സംഘ് അഖിലേന്ത്യ ഉപാധ്യക്ഷൻ പി. സുനിൽകുമാർ, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാർ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു, സെക്രട്ടേറിയറ്റ് എംപ്ലോയീസ് പ്രസിഡന്റ് റ്റി. ഐ. അജയകുമാർ, എൻ.റ്റി.യു. സംസ്ഥാന സെക്രട്ടറി അരുൺകുമാർ, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി ബി. ജയപ്രകാശ്, ഗവൺമെന്റ് പ്രസ് വർക്കേഴ്‌സ് സംഘ് ജനറൽ സെക്രട്ടറി സി. കെ. ജയപ്രസാദ്, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ട്രഷറർ സജീവൻ ചത്തോത്ത് നന്ദിയും പറഞ്ഞു.

Tags: പിണറായി സർക്കാർടി. ദേവാനന്ദൻഫെറ്റോkerala NGO sanghഎൻ.ജി.ഒ. സംഘ്ലീവ് സറണ്ടർവി.രാധാകൃഷ്ണൻസെക്രട്ടേറിയറ്റ് എംപ്ലോയീസ്
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies