വിദേശ രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം നിർത്തിവെയ്ക്കാൻ ഉത്തരവിട്ട് ട്രംപ്; ഇസ്രായേലിനും ഈജിപ്തിനും സഹായം തുടരും; യുക്രെയ്‌നുൾപ്പെടെ പ്രതിസന്ധിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദേശ രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം നിർത്തിവെയ്‌ക്കാൻ ഉത്തരവിട്ട് ട്രംപ്; ഇസ്രായേലിനും ഈജിപ്തിനും സഹായം തുടരും; യുക്രെയ്‌നുൾപ്പെടെ പ്രതിസന്ധിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 09:48 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: വിദേശരാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ നിർത്തിവെയ്‌ക്കാൻ  ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. യുക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിവരുന്ന സൈനിക, സൈനികേതര സാമ്പത്തിക സഹായങ്ങളാണ് നിർത്തിവെയ്‌ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇസ്രായേലും ഈജിപ്തും മാത്രമാണ് ഇതിൽ ഇളവ് നേടിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

യുഎസ് വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് അയച്ച നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകത്ത് വിദേശരാജ്യങ്ങൾക്ക് ഏറ്റവും അധികം സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ
യുക്രെയ്‌നുൾപ്പെടെ അമേരിക്ക സഹായം നൽകിയിരുന്നു. 2023 ലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 68 ബില്യൻ യുഎസ് ഡോളറാണ് വിദേശരാജ്യങ്ങൾക്ക് ഇത്തരത്തിൽ സഹായമായി നൽകിയത്.

വിവിധ രാജ്യങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ സൈനിക സഹായത്തിനും യുഎസ് സാമ്പത്തിക സഹായം നൽകിയിരുന്നു. യുഎസ് ഫണ്ടിംഗിനെ ആശ്രയിച്ച് ഇത്തരം സാഹചര്യങ്ങൾ അതിജീവിച്ചിരുന്ന രാജ്യങ്ങൾക്ക് ആശങ്ക നൽകുന്നതാണ് പുതിയ വിവരം.

ഇനിയുള്ള സഹായങ്ങൾ പുനപ്പരിശോധന നടത്തിയ ശേഷം മതിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശം. ആദ്യ പരിഗണന അമേരിക്കയ്‌ക്ക് (US First) എന്ന ഡോണാൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗം കൂടിയാണ് തീരുമാനം. പുതിയ ഫണ്ടുകൾ അനുവദിക്കില്ലെന്നും നിലവിൽ അനുവദിച്ച ഫണ്ടുകൾ കാലാവധി നീട്ടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അനുവദിച്ച തുകയിൽ നൽകാൻ ബാക്കിയുണ്ടെങ്കിൽ അതും പരിശോധിച്ച ശേഷം പുതിയ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമാകും റിലീസ് ചെയ്യുക.

ട്രംപ് ഭരണകൂടത്തിൽ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ മാർക്കോ റുബിയോ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് സൂചന നൽകിയിരുന്നു. അമേരിക്കയെ കൂടുതൽ ശക്തവും സുരക്ഷിതവും അഭിവൃദ്ധിപ്പെടുത്തുന്നതുമായ വിദേശ സഹായങ്ങൾ മാത്രം തുടർന്നാൽ മതിയെന്നാണ് സർക്കാർ നയമെന്നാണ് മാർക്കോ റുബിയോ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് നിർദ്ദേശം നൽകിയത്.

Tags: മാർക്കോ റുബിയോdonald trumpഡോണാൾഡ് ട്രംപ്Foreign aidUkraine US FundingUS Funding IsrealTrump New Policy
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies