രാജ്യം അധിനിവേശ മനോഭാവത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമത്തിലെന്ന് രാഷ്ട്രപതി; പുതിയ ക്രിമിനൽ നിയമങ്ങൾ ഇതിന് തെളിവെന്നും ദ്രൗപതി മുർമു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യം അധിനിവേശ മനോഭാവത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമത്തിലെന്ന് രാഷ്‌ട്രപതി; പുതിയ ക്രിമിനൽ നിയമങ്ങൾ ഇതിന് തെളിവെന്നും ദ്രൗപതി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 08:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അധിനിവേശ മനോഭാവത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. 1947 ൽ സ്വാതന്ത്ര്യം നേടിയെങ്കിലും അധിനിവേശ മനോഭാവത്തിന്റെ പല ശേഷിപ്പുകളും ഇന്ത്യയിൽ നിലനിന്നിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകൾ. ആ മനോഭാവം മാറ്റുന്നതിനുള്ള സംഘടിത ശ്രമങ്ങൾക്കാണ് നാം ഈയിടെയായി സാക്ഷ്യം വഹിക്കുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

അധിനിവേശ അവശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയതാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിയമതത്വസംഹിതാ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ, ശിക്ഷയ്‌ക്കു പകരം നീതി നടപ്പാക്കലിനെയാണ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പുതിയ നിയമങ്ങൾ മുൻഗണന നൽകുന്നുണ്ടെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

കാഴ്ചപ്പാടെന്ന ധീരതയാണ് ഇത്രയും വലിയ പരിഷ്‌കാരങ്ങൾക്ക് ആവശ്യമായതെന്നും രാഷ്‌ട്രപതി പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പു സമയക്രമം സമന്വയിപ്പിക്കുന്നതിനായി പാർലമെന്റിൽ അവതരിപ്പിച്ച ബില്ലും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. സദ്ഭരണത്തിന്റെ നിബന്ധനകൾ പുനർനിർവചിക്കുന്ന മറ്റൊരു നടപടിയാണിതെന്ന് ദ്രൗപതി മുർമു പറഞ്ഞു. ഭരണത്തിൽ സ്ഥിരത പ്രോത്സാഹിപ്പിക്കാനും, നയപരമായ സ്തംഭനം തടയാനും, സാമ്പത്തിക ഭാരം കുറയ്‌ക്കാനും ഇത് വഴിയൊരുക്കും.

ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നത് നമ്മുടെ യുവതലമുറയാണ്. യുവ മനസ്സുകളെ രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസം നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്.
പഠന നിലവാരം, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സ്വീകാര്യത എന്നിവയുടെ കാര്യത്തിൽ കഴിഞ്ഞ ദശകത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കപ്പെട്ടു. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസമേഖലയിലെ സർക്കാരിന്റെ നിക്ഷേപം വർദ്ധിപ്പിക്കുകയും ഈ മേഖലയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ അദ്ധ്യാപകവൃത്തി ഏറ്റെടുത്തവരിൽ 60 ശതമാനത്തിലധികവും വനിതകളാണെന്നും, ഈ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നത് അവരാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

കോർപ്പറേറ്റ് മേഖലയിൽ യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും രാഷ്‌ട്രപതി എടുത്തു പറഞ്ഞു. വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തോടെ, നൂതന ഗവേഷണമേഖലയിലെ സംരംഭങ്ങളിൽ നമ്മുടെ പങ്കാളിത്തം അതിവേഗം മെച്ചപ്പെടുകയാണ്.

സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ മേഖലകളിൽ ഊർജ്ജസ്വലവും നൂതനവുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് നാഷണൽ ക്വാണ്ടം മിഷനിലൂടെ ലക്ഷ്യമിടുന്നത്. നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, സൈബർ സുരക്ഷ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാഷണൽ മിഷൻ ഓൺ ഇന്റർ ഡിസിപ്ലിനറി സൈബർ ഫിസിക്കൽ സിസ്റ്റം, ഇന്ത്യൻ ശാസ്ത്ര ചരിത്രത്തിലെ നിർണ്ണായക നിമിഷവും പ്രപഞ്ച പര്യവേക്ഷണത്തിലെ ആവേശകരമായ ഒരു സംരംഭവുമായ ജീനോം ഇന്ത്യ പ്രോജക്റ്റിനെക്കുറിച്ചും രാഷ്‌ട്രപതി പരാമർശിച്ചു.

രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർക്കും അതിർത്തികൾക്കുള്ളിൽ ജനങ്ങളെ സുരക്ഷിതരായി കാത്തു സൂക്ഷിക്കുന്ന പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് രാഷ്‌ട്രപതി അഭിസംബോധന പൂർത്തിയാക്കിയത്.

Tags: 76 th Republic dayഅധിനിവേശ അവശേഷിപ്പുകൾ76th റിപ്പബ്ലിക് ദിനംDroupadi Murmuരാഷ്ട്രപതി ദ്രൗപതി മുർമു
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies