അടിമുടി മാറ്റം; ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്ടി ഡിസ്‌പ്ലെ; മുഖംമിനുക്കി ആക്ടിവ വരുന്നു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

അടിമുടി മാറ്റം; ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്ടി ഡിസ്‌പ്ലെ; മുഖംമിനുക്കി ആക്ടിവ വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 08:59 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കാലത്തിനൊത്ത മാറ്റങ്ങളുമായി ആക്ടിവ സ്‌കൂട്ടറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. പുതുമയുടെയും സൗകര്യത്തിന്റെയും വിശ്വാസ്യതയുടെയും തികഞ്ഞ സംയോജനവുമായാണ് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂട്ടറിന്റെ 2025 ലെ പുതിയ പതിപ്പും വിപണിയിൽ എത്തിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ ടിഎഫ്ടി ഡിസ്‌പ്ലെ ആണ് ഏറ്റവും പ്രധാനം. ആക്ടിവയ്‌ക്ക് വിപണിയിൽ വെല്ലുവിളി ഉയർത്തുന്ന എതിരാളികളുടെ പ്രധാന സവിശേഷതയായിരുന്നു ഇത്. ‘ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, യാത്രയ്‌ക്കിടെ ചാർജ് ചെയ്യാനുള്ള യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം, എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്മാർട്ട്‌ഫോണിലെ ഹോണ്ട റോഡ് സിങ്ക് ആപ്ലിക്കേഷനുമായി ഇതിനെ ബന്ധിപ്പിക്കാം. നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകൾ തുടങ്ങിയവ ഇതിൽ സാധ്യമാകുന്നു. സാങ്കേതികത്തികവിനോടുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പറയുന്നു.

ഒബിഡി 2 ബി എമിഷൻ മാനദണ്ഡമനുസരിച്ചുള്ള എൻജിനാണ് മറ്റൊരു പ്രത്യേകത. ഒബിഡി2ബി അനുസൃതമായ 109.51സിസി, സിംഗിൾ സിലിണ്ടർ പിജിഎം-ഫൈ എഞ്ചിനാണ് പുതിയ ആക്ടിവയെ കുതിപ്പിക്കുന്നത്. 8,000 ആർപിഎമ്മിൽ 5.88 കിലോവാട്ട് കരുത്തും 5,500 ആർപിഎമ്മിൽ 9.05 എൻഎം ടോർക്കുമാണ് ഈ എൻജിൻ പ്രദാനം ചെയ്യുന്നത്. ഐഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റം സ്‌കൂട്ടറിന്റെ ഇന്ധനക്ഷമതയ്‌ക്ക് മാറ്റു കൂട്ടും.

മികച്ച റൈഡിംഗ് അനുഭവമായിരിക്കും നൽകുന്നതെന്നും കമ്പനി ഉറപ്പ് നൽകുന്നു. വാഹന രംഗത്ത് വരാനിരിക്കുന്ന നിയന്ത്രണങ്ങൾ മുന്നിൽകണ്ട് രൂപകൽപ്പന ചെയ്തതും ഉപഭോക്താക്കളുടെ സഞ്ചാര അനുഭവം ഉയർത്തുന്നതുമായ നിരവധി മെക്കാനിക്കൽ അപ്‌ഡേറ്റുകൾ പുതിയ ആക്ടിവയിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യൻ ഉപഭോക്താക്കൾക്കായി മൊബിലിറ്റി പുനർ നിർവചിക്കുന്നതിൽ ആക്ടിവ എല്ലായ്പ്പോഴും മുൻപന്തിയിലാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്‌സുമു ഒട്ടാനി പറഞ്ഞു. ഡൽഹിയിലെ എക്സ് ഷോറൂം വില 80,950 രൂപയിലാണ് ആരംഭിക്കുന്നത്.

എസ്റ്റിഡി, ഡിഎൽഎക്സ്, എച്ച് സ്മാർട്ട് എന്നീ മൂന്ന് വേരിയന്റുകളിൽ ആറ് നിറങ്ങളിലാണ് വിപണിയിലെത്തുന്നത്. പേൾ പ്രഷ്യസ് വൈറ്റ്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേൾ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ എന്നിവയാണ് നിറങ്ങൾ. ടോപ് സ്‌പെസിഫിക്കേഷനായ എച്ച്-സ്മാർട്ട് വണ്ണിന് പുറമെ ഡിഎൽഎക്സ് വേരിയന്റിന് പോലും അലോയ് വീലുകൾ ലഭ്യമാണ്.

Tags: ആക്ടിവ സ്‌കൂട്ടർSUBആക്ടിവ 2025സുട്‌സുമു ഒട്ടാനിഒബിഡി 2 ബി എമിഷൻടിഎഫ്ടി ഡിസ്‌പ്ലെബ്ലൂടൂത്ത് കണക്ടിവിറ്റിHonda Activa 2025 model
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies