പൊലീസ് ജീവിതം നശിപ്പിച്ചു; വിവാഹം മുടങ്ങി, ജോലി പോയി; സെയ്ഫ് അലി ഖാന്റെ വീടിന് മുൻപിൽ സമരത്തിനൊരുങ്ങി ആളു മാറി കസ്റ്റഡിയിലെടുത്ത യുവാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊലീസ് ജീവിതം നശിപ്പിച്ചു; വിവാഹം മുടങ്ങി, ജോലി പോയി; സെയ്ഫ് അലി ഖാന്റെ വീടിന് മുൻപിൽ സമരത്തിനൊരുങ്ങി ആളു മാറി കസ്റ്റഡിയിലെടുത്ത യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 08:36 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റാണ്. വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതി ഷെഹ്‌സാദിൻ്റേതല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ‌ മുംബൈ പൊലീസ് ഇത് നിഷേധിച്ചു.

ഇതിന് മുൻപും അന്വേഷണസംഘത്തിന്റെ പിഴവ് പുറത്തുവന്നിരുന്നു. ക്യാമറയിൽ പതിഞ്ഞ ആളെന്ന് സംശയിച്ച് നിരപരാധിയായ ചെറുപ്പക്കാരനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഛത്തീസ്​ഗഢ് സ്വദേശിയായ ആകാശ് കനോജിയ എന്ന 31-കാരനെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. ജീവിതം നശിപ്പിച്ച പൊലീസിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ഈ യുവാവ്.

തനിക്ക് വന്ന വിവാഹലോചന മാറിപ്പോയെന്നും ജോലി നഷ്ടമായെന്നും കനോജിയ പരാതിപ്പെടുന്നു. ജോലിക്കാരി സെയ്ഫ് അലി ഖാന്റെ വീടിന്റെ മുൻപിൽ സമരം നടത്തുമെന്നും ഇയാൾ പറഞ്ഞു. ചാനലുകൾ തന്റെ ചിത്രം സഹിതം വാർത്തകൾ നൽകിയതോടെ കുടുംബം ഞെട്ടിപ്പോയെന്നും കനോജിയ പറയുന്നു.

പൊലീസിന്റെ ഒരു തെറ്റ് തന്റെ ജീവിതം തകർത്തു. കാമറയിൽ പതിഞ്ഞ ആൾക്ക് മീശ ഉണ്ടായിരുന്നില്ല. എന്നാൽ തനിക്ക് മീശയുണ്ടെന്നും അക്കാര്യം പോലും പൊലീസ് ശ്രദ്ധിച്ചില്ലെന്നും വലിയ അനാസ്ഥയാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും കനോജിയ ആരോപിച്ചു.

മുംബൈയിൽ ടൂർ കമ്പനിയുടെ ഡ്രൈവറായ ആകാശ് കനോജിയയെ ജനുവരി 18-നാണ് പൊലീസിൽ നിന്നുള്ള വിവരത്തെ തുടർന്ന് റെയിൽവേ സംരക്ഷണസേന കസ്റ്റഡിയിലെടുത്തത്. സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തിയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിലായിരുന്നു ഇത്.

പിറ്റേന്ന് ബം​ഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ താനെയിൽ നിന്ന് അറസ്റ്റ് ചെയ്തതോടെ കനോജിയയെ വിട്ടയച്ചു. അപ്പോഴെക്കും ചിത്രങ്ങൾ അടക്കം മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ചിത്രങ്ങൾ പ്രചരിച്ച് കഴിഞ്ഞു.

ഇതോടെ പെണ്ണിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. തൊഴിലുടമ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞു. തന്റെ വിശദീകരണം കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. ബം​ഗ്ലാദേശ് പൗരന്റെ അറസ്റ്റിനെ ദൈവിക ഇടപെടൽ എന്നാണ് കനോജിയ വിശേഷിപ്പിച്ചത്. ഇല്ലെങ്കിൽ താൻ കേസിൽ പെട്ടുപോകുമായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു.

Tags: Mumbaimumbai policeAkash Kanojia
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies