കാത്തിരിപ്പിന് വിരാമം; 27 വർഷത്തിന് ശേഷം പ്രിയതമനെ കണ്ടെത്തിയത് മഹാകുംഭമേളയിൽ; പക്ഷേ സംഭവിച്ചത് മറ്റൊന്ന്, ഞെട്ടലിൽ കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാത്തിരിപ്പിന് വിരാമം; 27 വർഷത്തിന് ശേഷം പ്രിയതമനെ കണ്ടെത്തിയത് മഹാകുംഭമേളയിൽ; പക്ഷേ സംഭവിച്ചത് മറ്റൊന്ന്, ഞെട്ടലിൽ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 02:26 pm IST
FacebookTwitterWhatsAppTelegram

27 വർഷമായി ധന്വാ ദേവിയെയും രണ്ട് കുഞ്ഞ് മക്കളെയും തനിച്ചാക്കി പോയതാണ് ​ഗം​ഗാസാ​ഗർ‌ യാദവ്. പതിറ്റാണ്ടുകൾക്കിപ്പുറം മഹാകുംഭമേളയിൽ വച്ച് ​ഗം​ഗാസാ​ഗർ‌ യാദവിനെ കണ്ടെത്തിയിരിക്കുകയാണ് കുടുംബം. ഇന്ന് അദ്ദേഹം 65 വയസ്സുള്ള അഘോരി സന്യാസി ബാബ രാജ്കുമാറാണ്.

1998-ലാണ് ഝാർഖണ്ഡ് സ്വദേശിയായ ​ഗം​ഗാസാ​ഗർ‌ യാദവിനെ കാണാതാകുന്നത്. പട്നയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യാദവിനെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. അദ്ദേഹത്തെ കാണാതാവുമ്പോൾ മൂത്ത മകന് രണ്ട് വയസായിരുന്നു പ്രായമെന്ന് ധന്വാ ദേവി. ഇളയ മകനെ ​ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹത്തെ കാണാതാകുന്നത്. ഭാര്യയുടെ ആരോ​ഗ്യത്തെ തന്നെ അത് സാരമായി ബാധിച്ചു. കുറെയേറെ അന്വേഷണങ്ങൾ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്താണ് മഹാകുംഭമേളയിൽ വച്ച് അദ്ദേഹത്തെ കണ്ടെത്താ‌നായതെന്ന് സഹോദരൻ മുരളി യാദവ് പറയുന്നു. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ബന്ധുവാണ് ​ഗം​ഗാസാ​​​ഗറിനോട് സാദൃശ്യം തോന്നുന്നയാളെ കണ്ടത്. തുടർന്ന് ഇയാളുടെ ചിത്രമെടുത്ത് അയച്ചുനൽകി. പ്രിയതമനെ തിരികെ കിട്ടിയ സന്തോഷത്തിൽ ധന്വാ ദേവിയും മക്കളും പ്രയാ​ഗ്‌രാജിലേക്ക് ഓടിയെത്തി. എന്നാൽ അവിടെ എത്തി ​ഗം​ഗസാ​ഗർ ആണോയെന്ന് ചോദിച്ചപ്പോൾ ബാബ രാജ്‌കുമാറാണെന്ന മറുപടിയാണ് കുടുംബത്തിന് ലഭിച്ചത്.

വാരണാസിയിൽ നിന്നുമാണ് വരുന്നതെന്നും പേര് ബാബ രാജ്‌കുമാർ എന്നാണെന്നും ഒപ്പമുള്ള സന്യാസിയും പറഞ്ഞു. കുടുംബത്തിന്റെ സ്ഥിരീകരണം നിരസിക്കുകയും ചെയ്തു. എന്നാൽ തങ്ങൾ കണ്ടത് ​ഗം​ഗാസാ​ഗർ യാദവാണെന്ന ഉറപ്പിലാണ് കുടുംബം. അദ്ദേ​​ഹത്തിന്റെ നീണ്ട പല്ലുകളും നെറ്റിയിലെ മുറിവും കാൽമുട്ടിലെ മുറിവുമാണ് ഇതിന് ഉറപ്പുനൽകുന്നത്. ധന്വാ ദേവിയും കുടുംബവും സംഭവം കുംഭമേള പൊലീസിനെ അറിയിച്ചു. ഇയാളുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: monkMaha Kumbh Mela 2025Kumbh melaAfter 27 YearsJharkhand FamilyFinds Lost Member
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies