മാറനല്ലൂർ സുരേഷ് കൊലക്കേസ്; മുഴുവൻ ആർഎസ്എസ്, ബിജെപി പ്രവർത്തകരെയും കോടതി വെറുതെ വിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാറനല്ലൂർ സുരേഷ് കൊലക്കേസ്; മുഴുവൻ ആർഎസ്എസ്, ബിജെപി പ്രവർത്തകരെയും കോടതി വെറുതെ വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 08:50 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം പ്രവർത്തകനായ തമലം സ്വദേശി കുട്ടപ്പൻ എന്ന സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ ബിജെപി, ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് വിധി പുറപ്പെടുവിച്ചത്.

2016 ആഗസ്റ്റ് 13 ന് തേവരക്കോട് പഞ്ചമി ദേവി ക്ഷേത്രത്തിന് സമീപത്ത് വെച്ച് സ്‌കൂട്ടറിൽ പോകുകയായിരുന്ന തമലം സ്വദേശി സുരേഷിനെ കാറിൽ പിന്തുടർന്നു തടഞ്ഞു നിർത്തി രാവിലെ എട്ടരയോടെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സാം ജോൺസൺ, ഉണ്ണി, രജ്ഞിത്ത്, ശിവകുമാർ, അരുൺ, വിനോദ് , സുഭാഷ്, സുനിൽ, രാധാകൃഷ്ണൻ എന്നിവരായിരുന്നു പ്രതികൾ.

പ്രതികൾ വന്ന കാർ കേടായതിനെ തുടർന്ന് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്നും രണ്ടാം പ്രതിയെ സമീപ സ്ഥലത്തു നിന്നും നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു എന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ സംഭവത്തിന് ദൃക്‌സാക്ഷികളായി പൊലീസ് കുറ്റപത്രത്തിൽ കാണിച്ച എല്ലാവരും കടുത്ത സിപിഎം പ്രവർത്തകരാണെന്നും കള്ളസാക്ഷി ചേർക്കപ്പെട്ടവരാണെന്നും കേസിലെ ഒന്നും രണ്ടും നാലും അഞ്ചും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. പ്രതാപ് ജി പടിക്കൽ വാദത്തിനിടെ ഉന്നയിച്ചിരുന്നു.

പ്രതികളെ മുൻ പരിചയമില്ലാതിരുന്ന സാക്ഷികൾക്ക് പൊലീസ് ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ചേർന്ന് പ്രതികളുടെ ഫോട്ടോകളും വീഡിയോയും മറ്റും നിരന്തരം കാണിച്ച് പരിചിതമാക്കുകയായിരുന്നുവെന്നും അഡ്വ. പ്രതാപ് ജി പടിക്കൽ കോടതിക്ക് മുൻപാകെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം പ്രതിയെ സംഭവ സ്ഥലത്തു നിന്നും പിടികൂടി എന്നുള്ള പൊലീസ് ഭാഷ്യവും നടപടിക്രമങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി പ്രതിഭാഗം നിഷേധിച്ചിരുന്നു.

പ്രതിയുടെ വസ്ത്രങ്ങളിൽ നിന്നും മരണപ്പെട്ടയാളുടെ ഡിഎൻഎ കിട്ടി എന്ന പ്രോസിക്യൂഷൻ അവകാശവാദവും വിശദമായ ക്രോസ് വിസ്താരത്തിൽ കളവാണെന്ന് തെളിഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കാർ അഞ്ചാം പ്രതിയിൽ നിന്നും മറ്റൊരാൾ വാടകക്ക് എടുത്തതാണെന്നും പ്രതിഭാഗം കോടതിയിൽ തെളിയിച്ചു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി ഇവരെ വെറുതെവിട്ടത്.

അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും മൂന്നും ഏഴും ഒമ്പതും പ്രതികൾക്കായി അഡ്വ. അർജുൻ ശ്രീധർ, അഡ്വ. ഹരികൃഷ്ണൻ എന്നിവരും ആറാം പ്രതിക്കായി അഡ്വ. ഗിരി കുമാർ, അഡ്വ. ഹേമരാജ് എന്നിവരും ഹാജരായി.

Tags: ബിജെപിഅഡ്വ. പ്രതാപ് ജി പടിക്കൽമാറനല്ലൂർ സുരേഷ്ആർഎസ്എസ് പ്രവർത്തകർ
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies