കേരളത്തിന് 3,042 കോടി; UPA കാലത്തേക്കാൾ എട്ടിരട്ടി വിഹിതം; സംസ്ഥാനത്തിന് പുതിയ ട്രെയിനുകൾ നൽകുമെന്നും അശ്വിനി വൈഷ്ണവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന് 3,042 കോടി; UPA കാലത്തേക്കാൾ എട്ടിരട്ടി വിഹിതം; സംസ്ഥാനത്തിന് പുതിയ ട്രെയിനുകൾ നൽകുമെന്നും അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 05:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2025-56 കേന്ദ്രബജറ്റിൽ റെയിൽവേയ്‌ക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് കേരളത്തിന് വകയിരുത്തിയത് 3,042 കോടിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണ് കേരളത്തിന് റെയിൽവേ ബജറ്റ് വിഹിതമായി ലഭിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നിലമ്പൂർ-നഞ്ചൻകോട് പദ്ധതി നടത്തിപ്പിലാണെന്നും കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരി​ഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

2009-2014 യുപിഎ കാലത്ത് പ്രതിവർഷം ശരാശരി 372 കോടിയാണ് റെയിൽവേ വികസനത്തിനായി കേരളത്തിന് അനുവദിച്ചിരുന്നത്. 2014ന് ശേഷം കേരളത്തിൽ 125 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമിച്ചു. റെയിൽപാതകൾ പൂർണമായും വൈദ്യുതീകരിച്ചു. നിലവിൽ എട്ട് റെയിൽവേ പദ്ധതികളാണ് നിർമാണത്തിലുള്ളത്. 12,350 കോടിയുടെ വിവിധ പ്രോജക്ടുകളിലായി 419 കിലോമീറ്റർ റെയിൽപാത നിർമാണത്തിലാണ്. 2014ന് ശേഷം 114 റെയിൽവേ ഫ്ലൈ ഓവറുകളും അടിപ്പാതകളും നിർമിച്ചു.

അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ കേരളത്തിലെ 35 സ്റ്റേഷനുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിനായി 2,560 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ, അങ്ങാടിപ്പുറം, അം​ഗമാലി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറൂഖ്, ​ഗുരുവായൂർ, കണ്ണൂർ, കാസർകോട്. കായംകുളം ജം​ഗ്ഷൻ, കൊല്ലം ജം​ഗ്ഷൻ, കോഴിക്കോട് മെയിൻ, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജം​ഗ്ഷൻ, തലശ്ശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.

യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായി കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 51 ലിഫ്റ്റുകൾ, 33 എസ്കലേറ്ററുകൾ എന്നിവയും 120 സ്റ്റേഷനുകളിൽ വൈഫൈ സൗകര്യവും ഏർപ്പെടുത്തി. കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകൾ 11 ജില്ലകളിലൂടെ കടന്നുപോകുന്നുണ്ടെന്നും 13 സ്റ്റോപ്പുകളുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ, 50 പുതിയ നമോ ഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ എന്നിവ കൊണ്ടുവരുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.

Tags: indian railwayASHWINI VAISHNAVkeralaFEATURED2Union Budget 2025Railway Budget
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies