ചിലർ ശുചിമുറി മോടി പിടിപ്പിച്ചും പാവങ്ങളുടെ കുടിലിൽ ഫോട്ടോഷൂട്ട് നടത്തിയും ആസ്വദിക്കുന്നു; കേജരിവാളിനെയും രാഹുലിനെയും പരിഹസിച്ച് പ്രധാനമന്ത്രി 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിലർ ശുചിമുറി മോടി പിടിപ്പിച്ചും പാവങ്ങളുടെ കുടിലിൽ ഫോട്ടോഷൂട്ട് നടത്തിയും ആസ്വദിക്കുന്നു; കേജരിവാളിനെയും രാഹുലിനെയും പരിഹസിച്ച് പ്രധാനമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 06:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസം​ഗത്തിന് ശേഷമുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിനെതിരെയും ആംആ​ദ്മി പാർട്ടി ക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞത്. ശീഷ് മഹൽ നിർമിക്കാനല്ല, രാജ്യത്തിന്റെ പുനർനിർമാണത്തിനാണ് കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തുന്നതെന്നും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ട് മോദി വിമർശിച്ചു.

ചിലർക്ക് വീടും ശുചിമുറിയും മോടിപിടിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്ന് കേജരിവാളിനെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. ചില നേതാക്കൾ വീടുകളിൽ ജാക്യുസി (Jacuzzi) ഉത്പന്നങ്ങളും സ്റ്റൈലിഷ് ഷവറുകളും സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്നാൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധ ഈ രാജ്യത്തെ എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കാനാണെന്ന് മോദി പറഞ്ഞു.

ശേഷം രാഹുൽ ​ഗാന്ധിയേയും മോദി വിമർശിച്ചു. പാവപ്പെട്ടവരുടെ കുടിലുകൾക്ക് മുൻപിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തി ആസ്വദിക്കാനാണ് മറ്റ് ചില നേതാക്കൾക്കിഷ്ടമെന്ന് രാഹുലിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ​ഗരീഭി ഹഠാവോ മുദ്രാവാക്യം എവിടെപ്പോയെന്ന് കോൺഗ്രസിനോട് ചോദിച്ച നരേന്ദ്രമോദി, ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള കോൺ​ഗ്രസിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് വ്യാജ വാ​ഗ്ദാനം നൽകി കോൺ​ഗ്രസ് കബളിപ്പിച്ചപ്പോൾ എൻഡിഎ സർക്കാർ വികസനം പ്രാവർത്തികമാക്കുകയായിരുന്നു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 12 കോടി ശുചിമുറികൾ നിർമിച്ചുനൽകി. ​ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് അനർഹരെ ഒഴിവാക്കി. ഇതുവഴി മൂന്നുലക്ഷം കോടി രൂപയാണ് ലാഭിക്കാൻ കഴിഞ്ഞതെന്നും അതിൽ ഒരുലക്ഷം കോടി രൂപ കർഷകർക്ക് നൽകാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ പത്തുവർഷത്തിനിടെ ആദായനികുതി കുറച്ച് ഇടത്തരക്കാർക്ക് ലഭിക്കുന്ന വരുമാനം ഉയർത്താൻ കഴിഞ്ഞു. 2014ൽ 2 ലക്ഷം രൂപയായിരുന്നു ആദായനികുതി ഇളവിനുള്ള പരിധി. ഇന്ന് 12 ലക്ഷം വരുമാനമുള്ളവർക്ക് നികുതി നൽകേണ്ട ആവശ്യമില്ലെന്നും മോദി ഓർമിപ്പിച്ചു.

Tags: Narendra ModiRahul GandhiArvind Kejriwal
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies