ഒരു മത്സരത്തിൽ 11 ഗോളുകൾ നേടി മെസിയുടെ മകൻ! ഇന്റർമയാമിക്ക് വേണ്ടി തിയാഗോ കളിച്ചോ? സത്യമിത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒരു മത്സരത്തിൽ 11 ഗോളുകൾ നേടി മെസിയുടെ മകൻ! ഇന്റർമയാമിക്ക് വേണ്ടി തിയാഗോ കളിച്ചോ? സത്യമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 02:30 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ നവംബറിൽ ഫുട്ബോൾ മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചതുമുതൽ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ് ലയണൽ മെസിയുടെ മകൻ തിയാഗോ. അച്ഛന്റെ വഴിയേ മകനും ഫുട്‍ബോളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമോയെന് ഉറ്റുനോക്കുകയാണ് ആരാധകർ. മെസിയുടെ ജന്മനാടായ റൊസാരിയോയിൽ ഇന്റർ മയാമിയുടെ അണ്ടർ 13 ടീമിനു വേണ്ടിയാണ് തിയാഗോ തന്റെ ആദ്യ ജൂനിയർ മത്സരം കളിച്ചത്. ലൂയിസ് സുവാരസിന്റെ മകനു പകരക്കാരനായാണ് 12 കാരൻ ഇറങ്ങിയത്.

അടുത്തിടെ U-13 MLS നെക്സ്റ്റ് മത്സരത്തിൽ ഇന്റർ മയാമി അറ്റ്ലാന്റ യുണൈറ്റഡിന്റെ അണ്ടർ 13 ടീമിനെ12-0 ന് തകർത്തുവെന്നും ഇതിൽ 11 ഗോളുകളും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് തിയഗോയാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ജൂനിയർ താരം 27, 30, 35, 44, 51, 57, 67, 76, 87, 89 മിനിറ്റുകളിൽ ഗോളുകൾ നേടി കളിയിലുടനീളം ആധിപത്യം പുലർത്തിയെന്ന് വിവിധ വാർത്താ മാദ്ധ്യമങ്ങൾ വിശദീകരിച്ചു. ഒറ്റ മത്സരത്തിൽ 11ഗോളുകൾ നേടിയ ജൂനിയർ മെസിയുടെ വാർത്ത സോഷ്യൽ മീഡിയയിലും വൈറലായി.

എന്നാൽ ഇത് തെറ്റായ വാർത്തയാണെന്ന് പ്രശസ്ത സ്പാനിഷ് ഫുട്ബോൾ പത്രപ്രവർത്തകൻ ഗില്ലെം ബാലാഗ്വെ എക്‌സിൽ കുറിച്ചു. മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെപ് ഗാർഡിയോള എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതിയയാളാണ് ഗില്ലെം ബാലാഗ്വെ. വാർത്ത വ്യാജമാണെന്നും MLS നെക്സിന്റെ ഔദ്യോഗിക ഷെഡ്യൂൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇങ്ങനൊരു മത്സരം നടന്നിട്ടില്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റർ മയാമിയുടെ അണ്ടർ 13 ടീം ഈ സീസണിൽ അറ്റ്ലാന്റ യുണൈറ്റഡിനെ നേരിട്ടിട്ടില്ല. ഇരു ടീമുകളും തമ്മിൽ ഒരു ഷെഡ്യൂൾ ചെയ്ത മത്സരവും ഇല്ലെന്നും ഗില്ലെം വ്യക്തമാക്കി. ഇന്റർ മയാമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Tags: footballfake newsLionel Messi’s SonThiagoInter Miami’s U-13 team11 goals
ShareTweetSendShare

More News from this section

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies