50 ൽ നിന്നും സെഞ്ച്വറിയിലേക്കെത്താൻ 17 ബോൾ; പാക് ബൗളർമാരെ പഞ്ഞിക്കിട്ട് ഗ്ലെൻ ഫിലിപ്സിന്റെ താണ്ഡവം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

50 ൽ നിന്നും സെഞ്ച്വറിയിലേക്കെത്താൻ 17 ബോൾ; പാക് ബൗളർമാരെ പഞ്ഞിക്കിട്ട് ഗ്ലെൻ ഫിലിപ്സിന്റെ താണ്ഡവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 03:27 pm IST
Facebook
Twitter
WhatsAppTelegram

ലാഹോർ: ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന പാക് ടീമിന് സ്വന്തം നാട്ടിൽ ഇതിലും വലിയ നാണക്കേട് വരാനില്ല. കഴിഞ്ഞ ദിവസം നടന്ന ത്രിരാഷ്‌ട്ര ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയ പാകിസ്താനെ വിറപ്പിച്ചത് ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്‌സാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് ഫിലിപ്സിന്റെ വെടിക്കെട്ടിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് അടിച്ചെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ പോരാട്ടം 47.5 ഓവറിൽ 252 റൺസിന് അവസാനിച്ചു.

അവസാന ഓവറുകളിൽ കത്തിക്കയറിയ ഗ്ലെൻ ഫിലിപ്സിന്റെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിനാണ് കഴിഞ്ഞ ദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്ന് ഓവറുകൾ ശേഷിക്കെ 259 റൺസിലായിരുന്ന ന്യൂസിലൻഡിന്റെ സ്കോർ 50 ഓവർ പൂർത്തിയായപ്പോൾ 330 ലെത്തി. അവസാന നാലോവറുകളിൽ നേടിയത് 71 റൺസ്. ഇതിൽ പകുതിയും പിറന്നത് ഫിലിപ്സിന്റെ ബാറ്റിൽ നിന്നാണ്. പാകിസ്താന്റെ ലോകോത്തര പേസർമാരായ ഷഹീൻ അഫ്രിദിയുടെയും നസീം ഷായുടെയും പന്തുകൾ ന്യൂസിലൻഡ് ബാറ്റർ തുടരെ ബൗണ്ടറി പായിച്ചു.

46 ഓവർ പൂർത്തിയാകുമ്പോൾ 54 പന്തിൽ 48 റൺസാണ് ഫിലിപ്സ് നേടിയത്. പിന്നാലെ അർദ്ധസെഞ്ച്വറി നേടിയ താരത്തിന് അത് സെഞ്ച്വറിയാക്കാൻ വേണ്ടി വന്നത് വെറും 17 പന്തുമാത്രം. 50 ഓവർ പൂർത്തിയാക്കുമ്പോൾ ഗ്ലെൻ ഫിലിപ്സ് 74 പന്തിൽ 106 റൺസുമായി പുറത്താകാതെ നിന്നു. നസീം ഷാ എറിഞ്ഞ 19–ാം ഓവറിൽ 17 റൺസും അഫ്രീദി എറിഞ്ഞ അവസാന ഓവറിൽ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 25 റൺസും പിറന്നു. ആകെ ആറ് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതാണ് ഫിലിപ്സിന്റെ ഇന്നിംഗ്‌സ്.

GLENN PHILIPS SHOW AT LAHORE….!!

– Philips smashed Hundred from just 72 balls against Pakistan in Pakistan 🔥⚡ pic.twitter.com/YnGqsULtsL

— Johns. (@CricCrazyJohns) February 8, 2025

 

Tags: odicenturyGlenn PhillipsPakistan vs New Zealand
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies