ലഹരിമാഫിയ കൊലപ്പെടുത്തിയ പൊലീസുകാരന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും നൽകണം; സമ​ഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എൻ ഹരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരിമാഫിയ കൊലപ്പെടുത്തിയ പൊലീസുകാരന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും നൽകണം; സമ​ഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എൻ ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 06:29 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയുടെ നീരാളികൈകളില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി നേതാവ് എന്‍.ഹരി. കൊല്ലപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥന്റെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും എൻ ഹരി പറഞ്ഞു.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് കോട്ടയം മാഞ്ഞൂര്‍ സ്വദേശിയും വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശ്യാംപ്രസാദ് ലഹരിക്കടിമയായ യുവാവിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. വഴിയോരത്തെ തട്ടുകടയില്‍ യുവാവ് ഭീകരാന്തരീഷം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് ചോദ്യം ചെയ്തതോടെയാണ് യുവാവ് ശ്യാംപ്രസാദിനെ മർദ്ദിച്ചത്. മരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥനെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു.

കർത്തവ്യ നിർവഹണത്തിന്റെ ഭാഗമായി അല്ല ശ്യാംപ്രസാദ് ഇടപെട്ടതെന്ന് വരുത്തി സംഭവത്തെ ലഘൂകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് എൻ ഹരി പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ അപലപിക്കാനോ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വസതി സന്ദർശിക്കാനോ ഇതുവരെ തയാറായിട്ടില്ല. ജില്ലയിലെ മന്ത്രി ശ്യാം പ്രസാദിന്റെ വസതിയിൽ എത്തിയത് ഒരു പതിവു നടപടിക്രമം മാത്രമാണ്. പൊലീസ് നടപടിക്രമങ്ങൾക്കപ്പുറത്തേക്ക് ‘ഉത്തമമായ മാനുഷികതയുടെയും പൗരബോധത്തെയും പ്രതീകമാണ് യുവ ഓഫീസർ.

സമൂഹത്തിലെ കുറ്റവാളികൾക്കെതിരെ സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ച് സമൂഹത്തിന് മാതൃകയായി ഡ്യൂട്ടി നിറവേറ്റിയ ശ്യാംപ്രസാദിനെ സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ ആദരിക്കണം. കുറ്റവാളികൾക്കെതിരായ നിതാന്ത ജാഗ്രതയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കർത്തവ്യം. അതാണ് ശ്യാംപ്രസാദ് ചെയ്തത്. കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലിയും ഉറപ്പാക്കണം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളമാകെ മയക്കുമരുന്നു സംഘങ്ങളുടെ തേര്‍വാഴ്‌ച്ചയാണ്. കോട്ടയം ജില്ലയിലെ മെഡിക്കല്‍ കോളജിന്റെ സമീപപ്രദേശങ്ങളാകെ ഒരു സമാന്തര നാര്‍ക്കോട്ടിക് സംവിധാനം വലവിരിച്ചിരിക്കുകയാണ്. ഇത്തരം യുവാക്കളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ഒരു വിദേശ മലയാളി കോടിക്കണക്കിന് രൂപ മുടക്കി തുടങ്ങിയ റസ്റ്റോറന്റ് പൂട്ടാന്‍ തീരുമാനിച്ചത് അടുത്തയിടെ വാര്‍ത്തയായിരുന്നു.

കേരളത്തെ ഗ്രസിച്ചിരിക്കുന്ന കൊടിയ വിപത്തായ മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ചെറുകോൽ പുഴയിലെ വേദിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. മദ്യം മയക്കുമരുന്ന് സംഘങ്ങൾ കേരളത്തിൽ വ്യാപകമാകുന്നത് ക്രൈസ്തവ ബിഷപ്പ് മാരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഗൗരവകരമായ അന്വേഷണത്തിന് ഇനിയും തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ കേരളത്തെ മുക്കിക്കൊല്ലുന്ന മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്താൻ ദേശീയ തലത്തിലുള്ള അന്വേഷണം അനിവാര്യമാണ്. ഈ സംഘങ്ങളുടെ അടിവേരറക്കുന്ന സമഗ്ര അന്വേഷണം കൂടിയേ തീരൂ. ഇക്കാര്യം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എൻ ഹരി പറഞ്ഞു.

Tags: KottayamMurderN.HARIDied police
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies