നാലാം ഭാര്യയുടെ FB ഫ്രണ്ടായത് 2-ാം ഭാര്യ; ഒറ്റപ്പെടലിന്റെ വേദന പറഞ്ഞ് നാടുനീളെ കല്യാണം കഴിച്ച വിരുതൻ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാലാം ഭാര്യയുടെ FB ഫ്രണ്ടായത് 2-ാം ഭാര്യ; ഒറ്റപ്പെടലിന്റെ വേദന പറഞ്ഞ് നാടുനീളെ കല്യാണം കഴിച്ച വിരുതൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2025, 12:02 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: വിവാഹത്തട്ടിപ്പ് നടത്തി യുവതികളെ കബളിപ്പിച്ച 36-കാരൻ പിടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി നാല് വിവാഹം കഴിച്ച ദീപു ആദ്യ മൂന്ന് ഭാര്യമാരെയും പറ്റിച്ച് കടന്നുകളയുകയായിരുന്നു. ഒടുവിൽ നാലാമത്തെ ഭാര്യയുടെ ഫെയ്സ്ബുക്ക് സുഹൃത്തായി രണ്ടാമത്തെ ഭാര്യ വന്നതോടെയാണ് ദീപുവിന്റെ കള്ളക്കളികൾ പൊളിഞ്ഞത്. കോന്നി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി നിലവിൽ റിമാൻഡിലാണ്.

അനാഥനാണെന്നും ജീവിതത്തിൽ ഒറ്റപ്പെട്ട് കഴിയുന്നതിന്റെ വേദനയിലാണെന്നും പറഞ്ഞായിരുന്നു യുവതികളുമായി ​ദീപു അടുപ്പം സ്ഥാപിച്ചിരുന്നത്. കണ്ണീർ കഥ കേട്ട് സഹതാപം തോന്നുന്ന സ്ത്രീകളെ വിവാഹം കഴിക്കുകയും പിന്നീട് ഇവരുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്നതുമാണ് പതിവ്. ഈ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളെ ഉൾപ്പടെ ഇയാൾ ഉപേക്ഷിച്ചു.

ഒറ്റപ്പെടലിന്റെ വേദന മാറാൻ വിവാഹം കഴിച്ച് തുടങ്ങിയ ദീപുവിന്റെ ആദ്യ കല്യാണം പത്ത് വർഷം മുൻപായിരുന്നു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ വിവാഹം ചെയ്ത് ഇവരുടെ പണവും സ്വർണവും കൈക്കലാക്കി മുങ്ങി. ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ജനിച്ചിരുന്നു. പിന്നീട് കാസർകോട് തന്നെയുള്ള മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഈ സ്ത്രീയുമായി തമിഴ്നാട്ടിലേക്ക് കടന്ന് അവിടെ ജീവിച്ചു. ഒരുപാട് കാലം ഒരുമിച്ച് താമസിച്ച ശേഷം രണ്ടാം ഭാര്യയെ തമിഴ്നാട്ടിൽ ഉപേക്ഷിച്ച് മുങ്ങി. പിന്നീട് എറണാകുളം സ്വദേശിനിയാണ് വലയിലായത്. ഇവരോടൊപ്പം ജീവിക്കുന്നതിനിടെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയേയും വീഴ്‌ത്തി. ഇതോടെ എറണാകുളം സ്വദേനിയെ ഉപേക്ഷിച്ച് ആലപ്പുഴ സ്വദേശിനിക്കൊപ്പം പോയി. വിവാഹമോചിതയായിരുന്നു ആലപ്പുഴ സ്വദേശിനി. ഇവരെ അർത്തുങ്കൽ വച്ച് കല്യാണം കഴിച്ചു. അങ്ങനെ നാലാം ഭാര്യയെ പറ്റിച്ച് ജീവിക്കുന്നതിനിടെയാണ് ദീപുവിന്റെ കള്ളി വെളിച്ചത്താവുന്നത്.

ദീപുവിന്റെ രണ്ടാം ഭാര്യ നിലവിലെ ഭാര്യയുടെ ഫെയ്സ്ബുക്ക് ഫ്രണ്ടാവുകയായിരുന്നു. ദീപുവിനൊപ്പമുള്ള ഫോട്ടോ കണ്ടതോടെ കാര്യങ്ങൾ വിശദീകരിച്ചുനൽകി. തുടർന്നാണ് ആലപ്പുഴ സ്വദേശിനി പൊലീസിൽ പരാതി നൽകുന്നത്. കോന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒടുവിൽ ദീപുവിനെ പിടികൂടുകയും ചെയ്തു.

Tags: ArrestmarriagefraudMarriage Scam
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies