പവൻ കല്യാൺ കേരളത്തിൽ; കൊച്ചി അഗസ്ത്യ ക്ഷേത്രത്തിൽ ദർശനം നടത്തി;വൈകിട്ട് അനന്തപുരിയിൽ; തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്ര ദർശനം ലക്‌ഷ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പവൻ കല്യാൺ കേരളത്തിൽ; കൊച്ചി അഗസ്ത്യ ക്ഷേത്രത്തിൽ ദർശനം നടത്തി;വൈകിട്ട് അനന്തപുരിയിൽ; തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്ര ദർശനം ലക്‌ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 03:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കേരളത്തിലെത്തി. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹംകൊച്ചിക്കടുത്തുള്ള ശ്രീ അഗസ്ത്യ മഹർഷി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയ അദ്ദേഹം വഴിപാടുകളും സമർപ്പിച്ചു.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി മൂന്നു ദിവസത്തെ തീർത്ഥാടന യാത്രയുടെ ഭാഗമായി അദ്ദേഹം കേരളത്തിലെത്തിയത് . ഈ സന്ദർശനത്തിൽ പവൻ കല്യാണിന്റെ മകൻ അകിരാനന്ദനും , ടിടിഡി അംഗം ശ്രീ ആനന്ദസായിയും അദ്ദേഹത്തോടൊപ്പമുണ്ട്.

“ഉപമുഖ്യമന്ത്രിയും ജനസേന പ്രസിഡന്റുമായ പവൻ കല്യാൺ ഇന്ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ടു. ഈ പരിപാടിയുടെ ഭാഗമായി അദ്ദേഹം അൽപ്പം മുമ്പ് കേരളത്തിലെ കൊച്ചി വിമാനത്താവളത്തിലെത്തി,” ജനസേനയുടെ പ്രസ്താവനയിൽ പറയുന്നു.

വൈകുന്നേരം കല്യാൺ തിരുവനന്തപുരം തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം സന്ദർശിക്കും എന്നാണ് സൂചന. മൂന്ന് ദിവസത്തെ യാത്രയിൽ പത്മനാഭ സ്വാമി, മധുര മീനാക്ഷി, കുംഭേശ്വര, തിരുത്തണി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിക്കും.

തന്റെ ക്ഷേത്ര സന്ദർശനങ്ങൾക്ക് രാഷ്‌ട്രീയ പ്രാധാന്യമില്ലെന്ന് പവൻ കല്യാൺ പറഞ്ഞെങ്കിലും, തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നത് സനാതന ധർമ്മം പ്രചരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ഭാഗമാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്നാട്ടിൽ ചൂടേറിയ രാഷ്‌ട്രീയ വിഷയമായി മാറിയ സനാതന ധർമ്മത്തെക്കുറിച്ചുള്ള ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങളെ പവൻ കല്യാൺ നേരത്തെ അപലപിച്ചിരുന്നു. അതിനാൽ, തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനം സംസ്ഥാനത്ത് രാഷ്‌ട്രീയ ചർച്ചകൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബിജെപി പ്രെസിഡന്റ് അണ്ണാമലൈ ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളും പവൻ കല്യാണിന്റെ ക്ഷേത്ര സന്ദർശനങ്ങളിൽ ഒന്നിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. ഫെബ്രുവരി 15 ന് പവൻ കല്യാൺ വിജയവാഡയിലേക്ക് മടങ്ങുമെന്നാണ് സൂചന.

Tags: k annamalai
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies