ജെപിഎച്ച്എൻ ജീവനക്കാരെ സെന്ററിൽ പ്രവേശിപ്പിക്കില്ലെന്ന എളമരം കരീമിന്റെ ഭീഷണി; പ്രതിഷേധവുമായി കേരള എൻ.ജി.ഒ സംഘ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെപിഎച്ച്എൻ ജീവനക്കാരെ സെന്ററിൽ പ്രവേശിപ്പിക്കില്ലെന്ന എളമരം കരീമിന്റെ ഭീഷണി; പ്രതിഷേധവുമായി കേരള എൻ.ജി.ഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 04:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ​ഹെൽത്ത് നഴ്സുമാരെ ഭീഷണിപ്പെടുത്തിയ സി. ഐ. ടി. യു. സംസ്ഥാന സെക്രട്ടറി എളമരം കരീമിനെതിരെ ജീവനക്കാരുടെ സംഘടനയായ കേരള എൻ. ജി. ഒ. സംഘ്. വനിതകൾ ഉൾപ്പെടെയുള്ള നഴ്സ് വിഭാഗം ജീവനക്കാർക്കെതിരെ ഭീഷണി മുഴക്കിയ എളമരം കരീമിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എൻ. ജി. ഒ. സംഘ് ജനറൽ സെക്രട്ടറി എസ്. രാജേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. വിവാദ പ്രസ്താവനയ്‌ക്കെതിരെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് വിഭാഗവും പ്രതിഷേധത്തിലാണ്.

ആശാ പ്രവർത്തകർ ചെയ്യുന്ന ഓരോ പ്രവർത്തനത്തിനും ആണ് ഹോണറേറിയം നൽകി വരുന്നത്. ഇത് ഒഴിവാക്കി നൽകണമെന്നും ശൈലി സർവേയിൽ ഉൾപ്പെട്ട പ്രവർത്തനങ്ങൾ വീണ്ടും ചെയ്യിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന് മുമ്പാകെ ആശാ പ്രവർത്തകർ സമരം നടത്തുന്നത്. ഈ സമരം ഉത്ഘാടനം ചെയ്തുകൊണ്ടാണ് എളമനം കരീം മർദ്ദനത്തിന് ആഹ്വാനം ചെയ്തത്.

വിവിധ സംഘടനകൾ ഇത് ഏറ്റെടുത്തു. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെ‌ന്നും ആശാ പ്രവർത്തകർ ചെയ്യാത്ത പ്രവർത്തനങ്ങൾ ദേശീയ പോർട്ടലിൽ എൻ്റർ ചെയ്യണമെന്ന സർക്കുലർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാനത്തൊട്ടാകെ ഉള്ള ആരോഗ്യ വകുപ്പിലെ JPHN വിഭാഗവും സൂപ്രവൈസർ വിഭാഗവും പണിമുടക്കിലും നിസഹകരണ സമരത്തിലുമാണ്. ഓഡിറ്റുകളിൽ കൃത്യമായ രേഖകൾ ഇല്ലാതെ ഹോണറേറിയം എൻ്റർ ചെയ്തത് കണ്ടെത്തി പണം തിരികെ ജീവനക്കാരുടെ കൈയ്യിൽ നിന്നും ഈടാക്കാനുള്ള നിർദ്ദേശങ്ങളും JPHN മാരെ ദോഷകരമായി ബാധിച്ചു വരുന്നുണ്ട്.

ഫെബ്രുവരി 14-ന് പൂർത്തീകരിക്കേണ്ട ലെപ്രസി സ്ക്രീനിംഗ് പരിപാടി 10 ദിവസം കൂടി നീട്ടിവച്ചിരിക്കുകയാണ്. ക്യാൻസർ പരിശോധനാ പരിപാടികൾ നാമമാത്രമായി മാറുന്നുമുണ്ട്. വാക്സിനേഷന് കുട്ടികളെ എത്തിക്കുന്ന പ്രവർത്തനത്തെയും ബാധിക്കുന്നു. ക്ഷയരോഗ നിർമാർജന പരിപാടിയും ശൈലി സർവ്വേയും പാതി വഴിയിലാണ്. ഈ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കിയാൽ മാത്രമേ കേന്ദ്ര പദ്ധതികളുടെ ഫണ്ടുകൾ യഥാ സമയം ലഭ്യമാകുകയുള്ളു എന്ന് സർക്കാരിന് ബോധ്യമുള്ളതുമാണ്.

ആരോഗ്യ മേഖലയിലെ ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ NHM ആസ്ഥാനങ്ങളിൽ ജീവനക്കാർ പണിമുടക്കി പ്രക്ഷോഭങ്ങൾ നടത്തുകയാണ്.

ആശാ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരെ അവർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് ഇളമരം കരീം ഭീഷണിപ്പെടുത്തിയത്.

Tags: NURSENGO sankhELEMARAM KAREEM
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies