'ഭർത്താവ് മരിച്ചാൽ മൂലയിലിരിക്കണം, അല്ലാതെ മഞ്ഞിൽ കളിക്കാനല്ല പോകേണ്ടത്': മക്കളോടൊപ്പം മണാലിയിൽ പോയ നഫീസുമ്മയ്ക്ക് വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭർത്താവ് മരിച്ചാൽ മൂലയിലിരിക്കണം, അല്ലാതെ മഞ്ഞിൽ കളിക്കാനല്ല പോകേണ്ടത്’: മക്കളോടൊപ്പം മണാലിയിൽ പോയ നഫീസുമ്മയ്‌ക്ക് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2025, 11:32 am IST
FacebookTwitterWhatsAppTelegram

മക്കളോടൊപ്പം അവധി ആഘോഷിക്കുന്ന ഒരു അമ്മയുടെ വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 55-ാം വയസിൽ മണാലിയിലേക്ക് യാത്ര ചെയ്ത് കുടുംബത്തോടൊപ്പം ആഹ്ലാദിക്കുന്ന നഫീസുമ്മയുടെ വീഡിയോ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിതാ കഴിഞ്ഞ ദിവസം നഫീസുമ്മയുടെ വീഡിയോ വീണ്ടും ചർച്ചയായി. നഫീസുമ്മയുടെ യാത്രയെ വിമർശിക്കുന്ന ഒരു മുസ്ലീം പണ്ഡിതന്റെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെയായിരുന്നു ചർച്ച.

‘ഭർത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിന് പകരം ഏതോ അന്യസംസ്ഥാനത്തേക്ക് മഞ്ഞിൽ കുളിക്കാൻ പോയി’ എന്നാണ് പ്രഭാഷണത്തിനിടെ തീവ്ര മതപണ്ഡിതൻ വിമർശിച്ചത്. പണ്ഡിതന്റെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ അതിവേ​ഗം പ്രചരിച്ചു. ഇയാൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വരുന്നത്. അതേസമയം, നഫീസുമ്മയെ പിന്തുണച്ച് സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവരും രം​ഗത്തെത്തുകയാണ്.

മണിക്കൂറുകൾ കൊണ്ട് അമ്പത് ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയാണ് നഫീസുമ്മയുടെ മണാലി യാത്ര. എന്നാൽ വീഡിയോ വൈറലായതിന് ശേഷം തന്റെ ജീവിതത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചും പങ്കുവയ്‌ക്കുന്ന നഫീസുമ്മയുടെ മറ്റൊരു വീഡിയോയും ഏറെ വൈറലായിരുന്നു. കാഴ്ചക്കാരുടെ കണ്ണ് നനയ്‌ക്കുന്നതായിരുന്നു നഫീസുമ്മയുടെ കഥ.

തന്റെ മകൾക്ക് ഏഴ് വയസുള്ളപ്പോഴാണ് ഭർത്താവ് മരിക്കുന്നതെന്നും അതിന് ശേഷം ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ലെന്നും നഫീസുമ്മ വീഡിയോയിൽ പറയുന്നു. കൂലി പണിയെടുത്തും വീട്ടുജോലി ചെയ്തുമാണ് കുടുംബം നോക്കിയത്. മൂന്ന് പെൺമക്കളെ വളർത്തി വിവാഹം കഴിപ്പിച്ചയച്ചു. മക്കളാണ് എന്നെ യാത്ര കൊണ്ടുപോകുന്നത്. ഇന്ന് ‍ഞാൻ ഹാപ്പിയാണ്. ഇനിയും യാത്ര ചെയ്യണമെന്നും നഫീസുമ്മ വീഡിയോയിൽ പറയുന്നു.

Tags: manalimuslimnafeesumma
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies