പെട്ടു ​ഗയ്സ്!! ഊബർ ഓട്ടോയുടെ നിരക്ക് ഇനി ഡ്രൈവർ തീരുമാനിക്കും; പരിഷ്കാരം ഇങ്ങനെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെട്ടു ​ഗയ്സ്!! ഊബർ ഓട്ടോയുടെ നിരക്ക് ഇനി ഡ്രൈവർ തീരുമാനിക്കും; പരിഷ്കാരം ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2025, 06:16 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ വിവിധ ന​ഗരങ്ങളിലും ഇതരസംസ്ഥാനങ്ങളിലും സീജവമാണ് ഊബർ ഓട്ടോ സംവിധാനം. ചില യാത്രകൾക്ക് സാധാരണ ഓട്ടോറിക്ഷയേക്കാൾ ലാഭകരം ഊബർ ഓട്ടോ ആയിതിനാൽ യാത്രക്കാർ പലരും ഊബർ ഓട്ടോയെ നിരന്തരമായി ആശ്രയിക്കാറുമുണ്ട്. നിരക്ക് മുൻകൂട്ടി നിശ്ചയിക്കുതിനാൽ ഇക്കാര്യം സംബന്ധിച്ച തർക്കം ഒഴിവാക്കാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാൽ സം​ഗതിയാകെ ഇനി മാറാൻ പോവുകയാണ്. ഊബർ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സീറോ-കമ്മീഷൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

യാത്രയ്‌ക്ക് എത്ര രൂപ ഈടാക്കണമെന്ന് ഇനി ഡ്രൈവർ തീരുമാനിക്കും. ആ തുക നൽകാൻ ഉപഭോക്താവിന് സമ്മതമാണെങ്കിൽ യാത്ര തുടരാം. യാത്രക്കാരനും ഓട്ടോ ഡ്രൈവറിനും ഇടയിലുള്ള ഒരു പാലം മാത്രമായിരിക്കും ഇനി ഊബർ. ഇരുകൂട്ടരെയും ബന്ധിപ്പിക്കാനൊരു പ്ലാറ്റ്ഫോം എന്നരീതിയിൽ മാത്രം. യാത്ര സം​ബന്ധിച്ച തർക്കങ്ങളും പരാതികളും ഇനി ഊബറിനോട് പറഞ്ഞിട്ട് കാര്യവുമില്ല. കാരണം അത്തരം കാര്യങ്ങളിലൊന്നും ഇനി ഊബർ ആപ്പിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടാകില്ല.

ഓട്ടോ ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ ഊബർ ഒഴിവാക്കുകയും സർവീസ് മോഡൽ ആകെ പൊളിച്ചെഴുതുകയും ചെയ്തതോടെയാണ് ഈ മാറ്റം. ഊബർ ഓട്ടോയ്‌ക്ക് മാത്രമാണ് ഈ പരിഷ്കാരം ബാധകമാവുക. ഇനിമുതൽ ഊബർ ആപ്പ് തുറന്ന് ഓട്ടോറിക്ഷ തെരഞ്ഞെടുത്താൽ പരിസരപ്രദേശത്ത് ലഭ്യമായ ഓട്ടോ ഡ്രൈവർമാരെ ഉപയോക്താക്കൾക്ക് ഊബർ കാണിച്ചുതരും. പക്ഷെ സർവീസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവാദിത്വവും ഊബറിനുണ്ടാകില്ല. യാത്രാനിരക്ക് ഊബർ നിർദേശിക്കുമെങ്കിലും അതുസംബന്ധിച്ച അന്തിമ തീരുമാനം ഡ്രൈവറുടേതായിരിക്കും. യാത്രക്കാരും ഡ്രൈവറും തമ്മിൽ സംസാരിച്ചതിന് ശേഷം ഇരുകൂട്ടർക്കും സമ്മതമെങ്കിൽ യാത്രയാകാം.

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, യുപിഐ എന്നീ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഉപയോ​ഗിച്ചുള്ള പേയ്മെന്റ് ആപ്പിൽ ഇനി ലഭ്യമാവുകയുമില്ല. വ്യക്തി​ഗത ഡിജിറ്റൽ പേയ്മെന്റ് നടത്താനേ കഴിയൂ. അതായത്, ഡ്രൈവറിന് യുപിഐ ID ഉണ്ടെങ്കിൽ യാത്രക്കാരന് ഡിജിറ്റൽ പേയ്മെന്റ് നടത്താം. ആപ്ലിക്കേഷനിൽ കാഷ്-ഓൺലി മാത്രമായിരിക്കും പ്രദർശിപ്പിക്കുക എന്ന് ചുരുക്കം.

അതേസമയം ഊബർ ഓട്ടോറിക്ഷ ഡ്രൈവർമാർ കാലങ്ങളായി ആവശ്യപ്പെടുന്ന ആവശ്യമാണ് ഇതോടെ പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ സംബന്ധിച്ച് നിരവധി പരാതികൾ ഉന്നയിക്കപ്പെട്ടിരുന്നു. ഒടുവിലാണ് ഡ്രൈവർമാർക്ക് സഹായകമാകുന്ന സമീപനം ഊബർ കൈക്കൊണ്ടത്.

Tags: UberUber AutoAuto Charge
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies