സുഹ്റയ്ക്ക് നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി; കരട് ബിൽ അവതരിപ്പിച്ച് വി.പി സുഹ്റ; ന്യൂനപക്ഷകാര്യ മന്ത്രിയുമായി സുപ്രധാന ചർച്ച; പോരാട്ടം ഫലം കാണുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഹ്റയ്‌ക്ക് നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി; കരട് ബിൽ അവതരിപ്പിച്ച് വി.പി സുഹ്റ; ന്യൂനപക്ഷകാര്യ മന്ത്രിയുമായി സുപ്രധാന ചർച്ച; പോരാട്ടം ഫലം കാണുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 12:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി വിപി സുഹ്റ ആരംഭിച്ച പോരാട്ടം ഫലം കാണുന്നു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നടത്തിയ ഇടപെടലിന്റെ ഭാ​ഗമായി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ വിപി സുഹ്റ നേരിൽക്കണ്ട് ആവശ്യം അറിയിച്ചു. സുരേഷ് ​ഗോപിയോടൊപ്പമാണ് സുഹ്റ, കിരൺ റിജിജുവിനെ കണ്ടത്. മുസ്ലീം വ്യക്തിനിയമത്തിൽ നീതി ഉറപ്പാക്കുന്നതിനുള്ള ഭേദ​ഗതികൾ പ്രതിപാദിക്കുന്ന കരട് ബിൽ കേന്ദ്രമന്ത്രിക്ക് മുൻപിൽ സുഹ്റ അവതരിപ്പിച്ചച്ചു. ഇതിന്റെ ദൃശ്യങ്ങളും സുരേഷ് ​ഗോപി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

സുരേഷ് ​ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

മുസ്ലീം സ്ത്രീകൾക്ക് തുല്യ അനന്തരാവകാശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചയുടെ ഭാഗമാകാൻ അവസരം ലഭിച്ചു. മുസ്ലീം അനന്തരാവകാശ നിയമങ്ങളിൽ സ്ത്രീക്ക് നീതി ഉറപ്പാക്കുന്നതിനുള്ള ഭേദഗതികൾ പ്രതിപാദിക്കുന്ന കരട് ബിൽ വിപി സുഹ്റ അവതരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി റിജിജു, സുഹ്റയ്‌ക്ക് ഉറപ്പുനൽകി. കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ വിദഗ്ധരുമായും മറ്റ് അധികാരികളുമായും ബിൽ സംബന്ധിച്ച് ചർച്ച നടത്തുമെന്നും സുഹ്റയെ അറിയിച്ചു.

എല്ലാവർക്കും സമത്വവും നീതിയും ലഭിക്കുന്നതിന് വേണ്ടി താൻ നിലകൊള്ളും. സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്നതിനുള്ള പരിശ്രമങ്ങളെ തുടർന്നും പിന്തുണയ്‌ക്കും.- സുരേഷ് ​ഗോപി കുറിച്ചു.

മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണമെന്നാവശ്യപ്പെട്ട് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വി.പി സുഹ്റ ഡൽഹിയിലെ ജന്തർമന്ദറിൽ നിരാഹാരസമരം ആരംഭിച്ചിരുന്നു. ഒടുവിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഇടപെട്ടതോടെയാണ് സമരം താത്കാലികമായി നിർത്താൻ സുഹ്റ തയ്യാറായത്. വിഷയത്തിൽ ഇടപെടാമെന്നും കേന്ദ്രമന്ത്രിമാരെ കാണുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകാണെന്നും സുരേഷ് ​ഗോപി ഉറപ്പുനൽകിയതായി വി.പി സുഹ്റ അറിയിച്ചിരുന്നു. ഈ ഉറപ്പാണ് സുരേഷ് ​ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്.

Tags: kiran rijijuSuresh GopiVP SUHARA
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies