കരുതലോടെ സിനിമ എടുക്കണം, വയലൻസൊക്കെ സ്വാധീനിക്കുമെന്ന് ആഷിഖ് അബു; റൈഫിൾ ക്ലബ്ബിലെ വെടിവെപ്പ് വീഡിയോ ഗെയിം പോലെ കണ്ടാമതിയെന്ന് സംവിധായകൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുതലോടെ സിനിമ എടുക്കണം, വയലൻസൊക്കെ സ്വാധീനിക്കുമെന്ന് ആഷിഖ് അബു; റൈഫിൾ ക്ലബ്ബിലെ വെടിവെപ്പ് വീഡിയോ ഗെയിം പോലെ കണ്ടാമതിയെന്ന് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 12:29 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിലെ വയലൻസ് രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുമോ ഇല്ലയോയെന്ന ചോദ്യങ്ങളും ചർച്ചകളും സജീവമാകുന്നതിനിടെ സംവിധായകൻ ആഷിഖ് അബു നൽകിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. സിനിമകൾ ജനങ്ങളെ വളരെയധികം സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ‘റൈഫിൾ ക്ലബ്ല്’ സംവിധായകൻ, വയലൻസ് രം​ഗങ്ങൾ യുവാക്കളെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

വയലൻസ് രം​ഗങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളോട് അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ വേണം ചലച്ചിത്ര പ്രവർത്തകർ പ്രതികരിക്കാനെന്നും ആഷിഖ് അബു പറഞ്ഞു. വയലൻസ് ചിത്രീകരിക്കുന്നത് കരുതലോടെയാകണം. വയലൻസ് സിനിമകളുടെ ട്രെൻഡിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും ആഷിഖ് അബു പറഞ്ഞു.

സിനിമ എന്നത് വളരെ പവർഫുള്ളായ മീഡിയമാണ്. സമൂഹത്തിന് മേൽ പലതരത്തിലുള്ള സ്വാധീനം ചെലുത്താൻ സിനിമയ്‌ക്ക് കഴിയും. ഫിലിം മേക്കർ എന്ന നിലയ്‌ക്ക് സമൂഹത്തിൽ ഇത്തരം ചർച്ചകൾ ഉയരുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതികരിക്കുകയാണ് വേണ്ടത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയ്‌ക്ക് എന്റെ സിനിമയ്‌ക്ക് നേരെയാണ് വിമർശനം വരുന്നതെങ്കിൽ അതിനെ അഡ്രസ്സ് ചെയ്യണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. റൈഫിൾ ക്ലബ്ബിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഒരു വീഡിയോ ​ഗെയിം കാണുന്നതുപോലെയാണ് അതിന്റെ ഷൂട്ടിം​ഗ് സീനുകൾ കാണേണ്ടത്. അങ്ങനെയൊരു ധാരണ നേരത്തെയുണ്ടായിരുന്നു. ആ ധാരണയോടെയാണ് അത് കൊറിയോ​ഗ്രാഫി ചെയ്തത്. ഇതെല്ലാം കുറച്ച് ഉത്തരവാദിത്വത്തോടെ ചെയ്യണമെന്നാണ് അഭിപ്രായം. – ആഷിഖ് അബു പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ആഷിഖ് അബുവിന്റെ നിലപാടിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. വീഡിയോക്ക് താഴെ കമന്റുകളായാണ് പലരും വിയോജിപ്പ് രേഖപ്പെടുത്തിയത്. വയലൻസ് രം​ഗങ്ങൾ യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്നാണ് നിലപാടെങ്കിൽ റൈഫിൾ ക്ലബ്ബ് ചിത്രീകരിക്കാൻ ആഷിഖ് അബുവിന് എങ്ങനെയാണ് കഴിഞ്ഞതെന്ന് കമന്റ് ബോക്സുകളിൽ ചോദ്യമുയർന്നു. ഒരു തോക്ക് കയ്യിൽ കിട്ടിയാൽ ആർക്കും വെടിയുതിർക്കാൻ തോന്നിപ്പിക്കുന്ന വിധമാണ് റൈഫിൾ ക്ലബ്ബിന്റെ നിർമിതിയെന്ന് കരുതേണ്ടി വരില്ലേയെന്നാണ് വിമർശനം. ‘ഇടുക്കി ​ഗോൾഡ്’ എന്ന ചിത്രം ലഹരി ഉപഭോ​ഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനത്തോട് എങ്ങനെയാണ് ആഷിഖ് അബു പ്രതികരിക്കുകയെന്നും ചിലർ ചോദിച്ചു.

ആഷിഖ് അബു സംവിധാനം ചെയ്ത അല്ലെങ്കിൽ നിർമിച്ച ചിത്രങ്ങളായ 22 ഫീമെയിൽ കോട്ടയം, ഇടുക്കി ​ഗോൾഡ്, മായാനദി, ആർക്കറിയാം, ആണും പെണ്ണും, ഭീമന്റെ വഴി, റൈഫിൾ ക്ലബ്ബ് എന്നീ ചിത്രങ്ങൾ ലഹരി ഉപയോ​ഗം, മദ്യപാനം, കൊലപാതകം, അക്രമം, ലൈം​ഗികാതിക്രമം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയും ലൈം​ഗികച്ചുവ നിറഞ്ഞ രം​ഗങ്ങളും ലഹരി ഉപയോ​ഗത്തെ മാസ്മരികമായി അവതരിപ്പിക്കുന്ന ഭാ​ഗങ്ങളുമെല്ലാം അടങ്ങിയതാണ്. സിനിമ പൊതുസമൂഹത്തെ അത്രമേൽ സ്വാധീനിക്കുമെന്നാണ് ആഷിഖ് അബുവിന്റെ നിലപാടെങ്കിൽ അദ്ദേഹം പുറത്തിറക്കിയ ചിത്രങ്ങളുടെ സ്വഭാവവും വ്യത്യസ്തമല്ലെന്നാണ് വിമർശകരുടെ മറുപടി. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാർക്കോ’ കൈവരിച്ച വിജയത്തിന്മേലുള്ള അതൃപ്തിയാണ് ആഷിഖ് അബുവിന്റെ വൈരുദ്ധ്യാത്മക നിലപാടിന് കാരണമെന്നാണ് ആക്ഷേപം.

Tags: Rifle ClubcinemaviolenceMARCOAashiq abu
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies