"യുകെ നിങ്ങൾക്കൊപ്പമുണ്ട്": സെലൻസ്‌കിക്ക് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി; ഇംഗ്ലണ്ടിൽ രാജകീയ വരവേൽപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“യുകെ നിങ്ങൾക്കൊപ്പമുണ്ട്”: സെലൻസ്‌കിക്ക് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി; ഇംഗ്ലണ്ടിൽ രാജകീയ വരവേൽപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 11:57 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിലുണ്ടായ അസാധാരണ നയതന്ത്ര തർക്കങ്ങൾക്ക് പിന്നാലെ ഇംഗ്ലണ്ടിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കിക്ക് ഊഷ്‌മള സ്വീകരണം നൽകി യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. യുക്രെയ്‌നിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന 2.26 ബില്യൺ പൗണ്ടിന്റെ വായ്പാ കരാറിൽ യുക്രെയ്‌നും യുകെയും ശനിയാഴ്ച ഒപ്പുവച്ചു. ചാൻസലർ റേച്ചൽ റീവ്സും യുക്രേനിയൻ ധനകാര്യ മന്ത്രി സെർജി മാർചെങ്കോയുമാണ് വായ്പാ കരാറിൽ ഒപ്പുവച്ചത്. അടുത്ത ആഴ്ചയോടെ യുക്രെയ്നിൽ ആദ്യ ഗഡു ധനസഹായം എത്തും.

10 ഡൗണിംഗ് സ്ട്രീറ്റ് വസതിക്ക് പുറത്ത് കാത്തുനിന്ന ജനങ്ങൾക്ക് മുന്നിൽ സെലൻസ്‌കിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച സ്റ്റാർമർ യുദ്ധത്തിൽ തകർന്ന യൂറോപ്യൻ രാഷ്‌ട്രത്തിന് യുകെയുടെ അചഞ്ചലമായ പിന്തുണ അറിയിച്ചു. ജനങ്ങളെ അഭിവാദ്യം ചെയ്ത സെലൻസ്കി യുക്രെയ്ന് നൽകുന്ന പിന്തുണയ്‌ക്ക് നന്ദിയറിയിച്ചു. റഷ്യയുമായുള്ള യുദ്ധത്തിലുടനീളം യുകെ യുക്രെയ്‌നുവേണ്ടി ശക്തമായി നിലക്കൊണ്ടിരുന്നു. ഇന്ന് സെലൻസ്കി ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തും. കിഴക്കൻ ഇംഗ്ലണ്ടിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ വെച്ചാണ് യുക്രേനിയൻ പ്രസിഡന്റ് രാജാവിനെ കാണുന്നതെന്ന് യുകെയിലെ സൺ പത്രം റിപ്പോർട്ട് ചെയ്തു.

അതേസമയം വെള്ളിയാഴ്ച ട്രംപും സെലൻസ്കിയും തമ്മിൽ വൈറ്റ് ഹൗസിൽ വച്ച് നടത്തിയ സമാധാന ചർച്ചയിൽ നാടകീട സംഭവങ്ങൾ അരങ്ങേറി. കൂടിക്കാഴ്‌ച്ചയ്‌ക്കിടെ ഇരുനേതാക്കളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. സെലൻസ്കി യുഎസിനോട് അനാദരവ് കാണിക്കുന്നുവെന് ആരോപിച്ച ട്രംപ് യുക്രെയ്‌നിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തി. വാക്കുതർക്കം രൂക്ഷമായതോടെ യുക്രെയ്‌ൻ നേതാവിനോട് യുഎസ് പ്രസിഡൻറ് വൈറ്റ് ഹൗസിൽ നിന്നും പോകാൻ ആജ്ഞാപിക്കുകയായിരുന്നു. ഇതോടെ കീവ്, വാഷിംഗ്ടൺ എന്നിവ തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി ഓവൽ ഓഫിസിൽ നിന്നും പുറത്തേക്ക് പോയി. ട്രംപുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നിരവധി യൂറോപ്യൻ നേതാക്കൾ സെലൻസ്‌കിക്കും യുക്രെയ്‌നും പിന്തുണ അറിയിച്ചു.

 

Tags: UkrainesupportUkrainian President Volodymyr ZelenskyyUnited KingdomUK PM Keir StarmerUS President Donald Trumploan agreement
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies