അനന്തരവൻ ആകാശിനെ BSP-യിൽ നിന്ന് പുറത്താക്കി മായാവതി, കാരണം ഭാര്യാപിതാവ്; താൻ ജീവിക്കുന്നിടത്തോളം കാലം പിൻഗാമികളില്ലെന്ന് പ്രഖ്യാപനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനന്തരവൻ ആകാശിനെ BSP-യിൽ നിന്ന് പുറത്താക്കി മായാവതി, കാരണം ഭാര്യാപിതാവ്; താൻ ജീവിക്കുന്നിടത്തോളം കാലം പിൻഗാമികളില്ലെന്ന് പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 05:52 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ബഹുജൻ സമാജ് പാർട്ടിയുടെ (BSP) എല്ലാ ചുമതലകളിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ നീക്കിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി BSP അദ്ധ്യക്ഷ മായാവതി. ഭാര്യാപിതാവ് അശോക് സിദ്ധാർത്ഥിന്റെ സ്വാധീനതയിലാണ് ആകാശ് പ്രവർത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയാണ് മായാവതിയുടെ നടപടി. പാർട്ടി നേരത്തെ പുറത്താക്കിയിട്ടുള്ള നേതാവാണ് അശോക് സിദ്ധാർത്ഥ്.

ആകാശിന്റെ രാഷ്‌ട്രീയ ജീവിതം തകർന്നതിനുള്ള കാരണവും പാർട്ടിക്കുള്ളിൽ നിലവിലുള്ള പ്രശ്‌നങ്ങൾക്കുത്തരവാദിയും ആകാശിന്റെ ഭാര്യാപിതാവ് അശോക് സിദ്ധാർത്ഥാണെന്ന് മായാവതി കുറ്റപ്പെടുത്തി. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തനിക്ക് പിൻഗാമികളില്ലെന്ന് പ്രഖ്യാപിച്ചാണ് പാർട്ടി ചുമതലകളിൽ നിന്ന് ആകാശിനെ മായാവതി ഒഴിവാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ആകാശിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും മായവതി മാറ്റിയിരുന്നു. പിന്നീട് ജൂണിൽ തിരിച്ചെടുക്കുകയും ചെയ്തു.

പുറത്താക്കപ്പെട്ടതിനുശേഷം ആകാശിന് പക്വതയും പശ്ചാത്താപവും പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം ധാർഷ്ട്യം നിറഞ്ഞതും സ്വാർത്ഥത, രാഷ്‌ട്രീയ അച്ചടക്കമില്ലായ്മ എന്നിവ പ്രതിഫലിപ്പിക്കുന്നതായിരുന്നുവെന്നും മായാവതി പറഞ്ഞു.

ആകാശിന്റെ പിതാവ് ആനന്ദ് കുമാർ, രാജ്യസഭാ എംപി രാംജി ഗൗതം എന്നിവരെ ബിഎസ്പി നാഷണൽ കോർഡിനേറ്റർമാരായി മായാവതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആകാശിന് പകരം ബിഎസ്പിയുടെ പ്രവർത്തനങ്ങൾ ആനന്ദ് കുമാറാകും ഏകോപിപ്പിക്കുക.

Tags: BSPmayawatiAkash Anand
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies