സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാ​ഗം; നിയമസഭയിൽ ബിൽ അവതരിപ്പിച്ച അതേ ദിവസം തന്നെ മുശാവറ യോ​ഗം; എല്ലാം മുൻധാരണ പ്രകാരമോ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാ​ഗം; നിയമസഭയിൽ ബിൽ അവതരിപ്പിച്ച അതേ ദിവസം തന്നെ മുശാവറ യോ​ഗം; എല്ലാം മുൻധാരണ പ്രകാരമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സ്വകാര്യ സർവകലാശാല  സ്ഥാപിക്കാൻ കാന്തപുരം വിഭാ​ഗം ഒരുങ്ങുന്നു. തിങ്കളാഴ്ച  കാന്തപുരം എ.പി അബൂബക്കർ മുസ്ലാല്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക മുശാവറ യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

100 കോടി ചെലവഴിച്ച് കോഴിക്കോട് കേന്ദ്രമായാണ് സർവകലാശാല ഉയരുക. മർക്കസ് നോളജ് സിറ്റിയോട് ചേർന്നാകും ഇതെന്നാണ് സൂചന. ആദ്യപടിയായി എ. പി വിഭാ​ഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ സർവകാശാലയ്‌ക്ക് കീഴിൽ കൊണ്ടുവരും. ഭാഷയ്‌ക്കും ചരിത്രത്തിനുമാണ് പ്രധാന്യം നൽകുക. ആദ്യഘട്ടത്തിൽ ഇതിനായി 50 കോടി രൂപ സമാഹരിക്കും. പിന്നീട് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് വിപുലീകരിക്കും.

സ്വകാര്യ സർവകലാശാലയക്ക് അനുമതി നൽകുന്ന ബിൽ കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. അതേദിവസം തന്നെയാണ് എ.പി വിഭാ​ഗത്തിന്റെ സർവകലാശാല തുടങ്ങാനുള്ള തീരുമാനം പുറത്ത് വന്നത്. പതിറ്റാണ്ടുകളായി ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന വിഭാ​ഗമാണ് കാന്തപുരം പക്ഷം. ഈ വിഷയവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാ​ഗവുമായി സിപിഎം മുൻകൂട്ടി ചർച്ച നടത്തിയെന്ന സംശയമാണ് ഉയരുന്നത്.

സ്വകാര്യ സർവകാലാശാലയുമായി ബന്ധപ്പെട്ട് സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ എതിർപ്പിനെ തള്ളിയാണ് സിപിഎം മുന്നോട്ട് പോകുന്നത്. സ്വകാര്യ സർവകാലാശാലയിലെ വൈസ് ചാൻസലർമാർക്ക് കൂടുതൽ അധികാരങ്ങളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇത് സംബന്ധിച്ച് വിമർശനവും ശക്തമാണ്.

നൂറുകണക്കിന് ഏക്കർ തണ്ണീർത്തടം നികത്തിയാണ് കോഴിക്കോട് കാന്തപുരം വിഭാ​ഗം  മർക്കസ് നോളജ് സിറ്റി നിർമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അടക്കം കേസുകൾ നിലവിലുണ്ട്. സ്ഥലം അനധികൃതമായി കയ്യേറിയതാണെന്ന ആരോപണവും ഉയർന്നിരുന്നു. മലബാർ മേഖലയിലെ ഇടതുപക്ഷത്തിന്റെ ശക്തമായ വോട്ട് ബാങ്കാണ് കാന്തപുരം വിഭാഗം.  അതിനാൽ തന്നെ ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ പോലും സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

Tags: Pinaryi Vijayanprivate universitiesKanthapuram AP Aboobacker Musliyar
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies