ഹിജാബ് മാറ്റാൻ ആഹ്വാനം ചെയ്ത് പാട്ടുപാടി; 74 തവണ ചാട്ടവാറടി ഏറ്റുവാങ്ങി ഇറാനിയൻ ഗായകൻ; സ്വാതന്ത്ര്യത്തിനായി എന്തുവിലയും നൽകുമെന്ന് മെഹ്ദി യരാഹി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് മാറ്റാൻ ആഹ്വാനം ചെയ്ത് പാട്ടുപാടി; 74 തവണ ചാട്ടവാറടി ഏറ്റുവാങ്ങി ഇറാനിയൻ ഗായകൻ; സ്വാതന്ത്ര്യത്തിനായി എന്തുവിലയും നൽകുമെന്ന് മെഹ്ദി യരാഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 11:44 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: രാജ്യത്തെ സ്ത്രീകളോട് ശിരോവസ്ത്രം മാറ്റാൻ ആഹ്വനം ചെയ്ത് പാട്ടുപാടിയ പ്രമുഖ ഇറാനിയൻ പോപ്പ് ഗായകന്റെ ചാട്ടവാറടി ശിക്ഷ നടപ്പിലാക്കി അധികാരികൾ. 74 തവണ ചാട്ടവാറടിക്ക് വിധേയനായ ഗായകൻ മെഹ്ദി യരാഹി താൻ സ്വാതന്ത്ര്യത്തിനായി എന്തുവിലയും നൽകാൻ തയാറാണെന്ന് പ്രതികരിച്ചു.

2022 ലാണ് ഇറാന്റെ പൗരോഹിത്യ നേതൃത്വത്തെ പിടിച്ചുകുലുക്കിയ വിപ്ലവകരമായ സ്ത്രീ സ്വാതന്ത്ര്യ പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇതിനെ പിന്തുണച്ചുള്ള “റൂസാരിറ്റോ” (പേർഷ്യൻ ഭാഷയിൽ “നിങ്ങളുടെ ശിരോവസ്ത്രം”) എന്ന ഗാനം നിയമവിരുദ്ധമെന്ന് ആരോപിച്ച അധികൃതർ മെഹ്ദിയെ 2023 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തു. ശിക്ഷ നടപ്പാക്കിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ജയിൽ മോചിതനാവുകയായിരുന്നു. പുറത്തിറങ്ങിയ മെഹ്ദി പ്രതിഷേധം അവസാനിപ്പിച്ചില്ല. “സ്വാതന്ത്ര്യത്തിനായി ഒരു വിലയും നൽകാൻ തയ്യാറാകാത്ത വ്യക്തി സ്വാതന്ത്ര്യത്തിന് അർഹനല്ല,” എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.

ഇസ്ലാമിക് റിപ്പബ്ലിക്കിൽ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കണമെന്ന കർശന നിയമമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തെ പിന്തുണച്ച് ശബ്ദമുയർത്തിയ മെഹ്ദിയുടെ ശിക്ഷ നടപ്പാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രതിഷേധ സമരത്തിനിടെ ശിരോവസ്ത്രം ധരിക്കാതെ പോസ് ചെയ്തതിന് അറസ്റ്റിലായ നടി തരാനെ അലിദൂസ്തി ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ “പിന്നോക്കാവസ്ഥയിൽ ലജ്ജ, പീഡനത്തിൽ ലജ്ജ, അക്രമത്തിൽ ലജ്ജ, മനുഷ്യവിരുദ്ധ നിയമങ്ങളിൽ ലജ്ജ, നമ്മുടെ നിസ്സഹായതയിൽ ലജ്ജയും അപമാനവും.”

ഇറാനിലെ സ്ത്രീകൾക്ക് മെഹ്ദി യരാഹി നൽകുന്ന പിന്തുണയ്‌ക്കുള്ള പ്രതികാരമാണ് ചാട്ടവാറടിയെന്ന് സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് നർഗസ് മുഹമ്മദി, ജയിൽ ശിക്ഷയിൽ നിന്ന് താൽക്കാലികമായി മോചിതയായ ശേഷം പറഞ്ഞു. ഇറാനിലെ ശരിയത്ത് നിയമത്തിൽ ജഡ്ജിമാർ ഇടയ്‌ക്കിടെ ചാട്ടവാറടി ശിക്ഷകൾ വിധിക്കാറുണ്ട്. എന്നാൽ എല്ലായ്പ്പോഴും അത് നടപ്പിലാക്കപ്പെടാറില്ല.

ഇറാനിലെ സ്ത്രീകൾക്കുള്ള കർശനമായ വസ്ത്രധാരണ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ 22 കാരി ഇറാനിയൻ കുർദ് വനിത മഹ്‌സ അമിനി 2022 സെപ്റ്റംബർ 16 ന് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങൾ രാജ്യത്ത് അരങ്ങേറി. ഇറാനിലെ ഇസ്ലാമിക ഭരണം അവസാനിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. യരാഹിയുടെ “സൊറോഡെ സാൻ” (സ്ത്രീകളുടെ ദേശീയഗാനം) സർവ്വകലാശാലകളിലടക്കം ഒരു പ്രതിഷേധ ഗാനമായി മാറി.

Tags: freedomWomanIslamic RepublicfloggedIranian pop singerHijab Removal Song
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies