ലോട്ടറി കച്ചവടം ചെയ്യുന്ന സുജ; രോ​ഗിയായ ഭർത്താവിനെ ചുമലിൽ താങ്ങുന്നവൾ; ആദരിച്ച് എൻ.ജി.ഒ.സംഘ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോട്ടറി കച്ചവടം ചെയ്യുന്ന സുജ; രോ​ഗിയായ ഭർത്താവിനെ ചുമലിൽ താങ്ങുന്നവൾ; ആദരിച്ച് എൻ.ജി.ഒ.സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 06:46 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: രോഗിയായ ഭർത്താവിനെ സ്വന്തം ചുമലിലേറ്റി ഒപ്പം കൊണ്ടുനടന്ന്, ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന മല്ലപ്പള്ളി തെള്ളിയൂർ സ്വദേശിനി സുജ ദാസിനെ അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ കേരള എൻ.ജി.ഒ.സംഘ് പത്തനംതിട്ട ജില്ലാ വനിതാ സമിതി ആദരിച്ചു. വനിതാ വിഭാഗം ജില്ലാ കൺവീനർ സന്ധ്യ പി. എം. ജില്ലാ വൈസ് പ്രസിഡന്റ്‌ ആരതി ആർ. ജില്ലാ കമ്മിറ്റി അംഗം ജി.ജയശ്രീ എന്നിവർ ചേർന്നാണ് ആദരിച്ചത്.

കുറിയന്നൂർ പെരുമ്പാറ ചരിവിൽ വീട്ടിൽ സുജ ദാസിന്റെ ജീവിതത്തിൽ ദുരിതം ആരംഭിച്ചിട്ട് 11 വർഷമായി. തെങ്ങ് കയറ്റത്തൊഴിലാളിയായിരുന്ന ഭർത്താവ് ദാസ് 2014ൽ തെങ്ങിൽ നിന്ന് വീണ് നടുവൊടിഞ്ഞതിനു ശേഷം ഇന്നുവരെ വിശ്രമമില്ലാത്ത ജീവിതമാണ് സുജയുടേത്. സ്വന്തം വീട്ടിലേക്ക് പോകാൻ വഴി ഇല്ലാത്തതിനാൽ നടുവൊടിഞ്ഞ ഭർത്താവിനെ ചുമന്നാണ് പ്രധാന റോഡിൽ എത്തിച്ചിരുന്നത്. 2017ലെ കൊടുങ്കാറ്റിൽ വീട് പൂർണമായും തകർന്നതിനെ തുടർന്ന് മുട്ടുമൺ സ്വദേശികളായ ദമ്പതിമാർ തെള്ളിയൂർ അടിച്ചിനാങ്കുഴിയിൽ സൗജന്യമായി ലഭിച്ച സ്ഥലത്ത് ദാസിനെ ചികിത്സിച്ച ഡോക്ടറും മറ്റും ചേർന്ന് പണികഴിപ്പിച്ച വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.

രണ്ടാഴ്ച മുമ്പ് അസുഖം ബാധിച്ച് ബോധം മറഞ്ഞതിനാൽ ഇപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നടുവിലെ വ്രണം പഴുക്കുകയും പഴുപ്പ് വൃക്കയിലേക്ക് വ്യാപിക്കുകയും ചെയ്തു. അസ്ഥി മുഴുവനും ദ്രവിച്ചിരിക്കുന്ന അവസ്ഥയിൽ തുടർ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാനിരിക്കുകയുമാണ്. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ കേരളാ എൻ.ജി.ഒ സംഘ് വനിതാ വിഭാഗം നൽകിയ ആദരവിനും സഹായത്തിനും ഏറെ നന്ദിയും സന്തോഷവുമുണ്ടെന്ന് സുജ പറഞ്ഞു.

Tags: kerala NGO sangh
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies