ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം! ആതിഥേയരായിട്ടും ചാമ്പ്യൻസ് ട്രോഫി ചടങ്ങിന് ക്ഷണിച്ചില്ല; കപ്പ് പോയിട്ടും കരച്ചിൽ തീരാതെ പാകിസ്താൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം! ആതിഥേയരായിട്ടും ചാമ്പ്യൻസ് ട്രോഫി ചടങ്ങിന് ക്ഷണിച്ചില്ല; കപ്പ് പോയിട്ടും കരച്ചിൽ തീരാതെ പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 04:54 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ ജേതാക്കളായ ചാമ്പ്യൻസ് ട്രോഫി സമാപനച്ചടങ്ങിന് ആതിഥേയരായ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികളെ ക്ഷണിക്കാത്തതിനെ ചൊല്ലി വിവാദം. ടൂർണമെന്റിന്റെ ഡയറക്ടർ കൂടിയായ പിസിബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുമൈർ അഹമ്മദ് വേദിക്ക് സമീപം ഉണ്ടായിരുന്നെങ്കിലും ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നാണ് പിസിബിയുടെ വാദം. സംഭവത്തിൽ ഐസിസിയോട് വിശദീകരണം ആവശ്യപ്പെടുമെന്നും പ്രതിഷേധം അറിയിക്കുമെന്നും പിസിബി അറിയിച്ചു.

മറ്റ് ചുമതലകൾ ഉണ്ടായിരുന്നത് കാരണം പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ദുബായിലേക്ക് പോയില്ല. അതിനാൽ സമാപന ചടങ്ങിൽ പാകിസ്താനെ പ്രതിനിധീകരിക്കാൻ പിസിബി സിഇഓയെ അയച്ചുവെന്നുമാണ് പിസിബി വൃത്തങ്ങൾ പറയുന്നത്. എന്തോ കാരണത്താലോ തെറ്റിദ്ധാരണയാലോ പിസിബി പ്രതിനിധിയെ വേദിയിലേക്ക് ക്ഷണിച്ചില്ലെന്നും ഐസിസി ചെയർമാൻ ജയ് ഷാ, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ദേവജിത് സൈകിയ എന്നിവർ കളിക്കാർക്ക് മെഡലുകളും ട്രോഫികളും ജാക്കറ്റുകളും വിതരണം ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സമാപന ചടങ്ങിന്റെ സംഘടനാ ചുമതല ഐസിസിക്കായിരുന്നു. ഇവർക്ക് പിസിബി പ്രതിനിധിയുമായ ആശയവിനിമയം നടത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാണ് പിസിബിയുടെ കണ്ടെത്തൽ. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയെങ്കിലും സമാപനച്ചടങ്ങിൽ പിസിബി പ്രതിനിധികൾ പങ്കെടുക്കാത്തതെന്തുകൊണ്ടെന്ന് മുൻ പാക് പേസർ ഷോയിബ് അക്തർ ചോദ്യം ചെയ്തു. സംഭവം വിവാദമായതോടെ ഐസിസിയെ പ്രതിഷേധം അറിയിക്കാനാണ് പിസിബിയുടെ തീരുമാനം.

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ പാകിസ്താനിൽ മത്സരങ്ങൾ കളിക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്താമെന്ന ഹൈബ്രിഡ് മോഡലിന് പിസിബി വഴങ്ങുകയായിരുന്നു. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നതോടെ ആതിഥേയരായിട്ടും അവസാന മത്സരത്തിന് വേദിയാകാനുള്ള അവസരവും പാകിസ്താന് നഷ്ടമായി.

Tags: Champions Trophy CeremonyICC chairman Jay ShahPakistandubaipcbInvitationhost
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies