എബിവിപി രാജ്യത്തിന്റെ ഗതി നിർണയിക്കുന്ന യുവനേതാക്കളുടെ പാഠശാലയെന്ന് രേഖാ ഗുപ്ത; ഗേൾസ് സ്റ്റുഡന്റ്സ് പാർലമെന്റിൽ മുഖ്യാതിഥിയായി ഡൽഹി മുഖ്യമന്ത്രി
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എബിവിപി രാജ്യത്തിന്റെ ഗതി നിർണയിക്കുന്ന യുവനേതാക്കളുടെ പാഠശാലയെന്ന് രേഖാ ഗുപ്ത; ഗേൾസ് സ്റ്റുഡന്റ്സ് പാർലമെന്റിൽ മുഖ്യാതിഥിയായി ഡൽഹി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 11:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സ്റ്റുഡന്റ്സ് പാർലമെന്റിന്റെ രണ്ടാം ദിനം ഗേൾസ് പാർലമെന്റ് നടന്നു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും, ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹത്ക്കറും മുഖ്യാതിഥികളായി പങ്കെടുത്തു. ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള 300 ഓളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഗേൾസ് സ്റ്റുഡന്റ്സ് പാർലമെന്റിൽ പങ്കെടുത്തത്. വനിതകളുടെ ഉന്നമനത്തിന് അനിവാര്യമായ പലവിധ വിഷയങ്ങൾ ഈ പാർലമെന്റിൽ ചർച്ചയായി.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ഒരു വിദ്യാർത്ഥി സംഘടന മാത്രമല്ല രാജ്യത്തിന്റെ ഗതി നിർണ്ണയിക്കാൻ പ്രാപ്തരായ യുവ നേതാക്കളെ വളർത്തിയെടുക്കുന്ന പാഠശാല യാണ് എന്നും ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. കോളേജ് പഠനകാലത്ത് ആദ്യമായി ദീപശിഖ കൈയിൽ എന്താനുള്ള അവസരം നൽകിയതും ഇന്ന് ഈ സ്റ്റുഡന്റ്സ് പാർലമെന്റിൽ സംബന്ധിക്കാനുള്ള അവസരം നൽകിയത് എബിവിപിയാണ് എന്നും തന്റെ ജീവിതയാത്രയിൽ വിദ്യാർത്ഥി പരിഷത്തിനുള്ള പങ്ക് വളരെ വലുതാണ് എന്നും അവർ കൂട്ടിച്ചേർത്തു. രാഷ്‌ട്രത്തെ സേവിക്കുന്നതിന് അനേകായിരം രേഖ ഗുപ്തമാരെ വളർത്തിയെടുത്തുകൊണ്ടിരിക്കുന്ന സംഘടനയാണ് എബിവിപി എന്നും അവർ വ്യക്തമാക്കി. ഗേൾസ് സ്റ്റുഡന്റ്സ് പാർലമെന്റ് സംഘടിപ്പിച്ച് വിദ്യാർത്ഥിനികളെ രാഷ്‌ട്ര പുനർ നിർമ്മാണത്തിന്റെ മഹായജ്ഞത്തിൽ പങ്ക് ചേർക്കാനുള്ള പ്രയത്നമാണ് എബിവിപി നടത്തുന്നത് എന്നും അവർ പറഞ്ഞു.

ഗേൾസ് സ്റ്റുഡന്റ്സ് പാർലമെന്റിൽ വിദ്യാർത്ഥിനികൾ മുന്നോട്ടുവെച്ച എല്ലാ നിർദ്ദേശങ്ങളും കേന്ദ്ര സർക്കാറിന് മുന്നിൽ സമർപ്പിക്കുമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. എബിവിപി ദേശീയ സെക്രട്ടറി ശാലിനി വർമ്മ, എബിവിപി നാഷണൽ ഗേൾസ് കോർഡിനേറ്റർ മനു ശർമ്മ ഖട്ടാരിയ, ദില്ലി സംസ്ഥാന അധ്യക്ഷൻ പ്രൊഫ തപൻ കുമാർ ബിഹാരി, കേന്ദ്ര പ്രവർത്തക സമിതി അംഗം നിമയാങ് സുമേർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അപരാജിത, നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ മിലിന്ദ് മറാഠെ, പ്രമുഖ അഭിഭാഷക മോണിക അറോറ എന്നിവർ ഉദ്ഘാടന സദസിൽ സന്നിഹിതരായിരുന്നു.

Tags: DelhiabvpABVP Girls Students ParliamentDelhi CM Rekha Gupta
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies