"ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഏതാണെന്ന് ലോകത്തെ എല്ലാവർക്കുമറിയാം!!" ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യയെന്ന പാക് ആരോപണത്തിന് മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഏതാണെന്ന് ലോകത്തെ എല്ലാവർക്കുമറിയാം!!” ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യയെന്ന പാക് ആരോപണത്തിന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 11:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിലെ ട്രെയിൻ റാഞ്ചലിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന പാക് വിദേശകാര്യ ഓഫീസിന്റെ ആരോപണങ്ങൾ തള്ളി ഭാരതം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് പാകിസ്താന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. പാകിസ്താൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുവെന്ന് ജയ്സ്വാൾ അറിയിച്ചു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ഈ ലോകത്തെ എല്ലാവർക്കുമറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പോരായമകളുടെയും ഉത്തരവാദിത്വം മറ്റുള്ളവരുടെ മേൽ പഴിചാരുന്നതിന് പകരം സ്വയം ഉള്ളിലേക്ക് നോക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

പാകിസ്താനിൽ ജാഫർ എക്സ്പ്രസ് റാഞ്ചിയ ബലൂച് പോരാളികൾക്ക് ഇന്ത്യയും അഫ്​ഗാനിസ്ഥാനും സഹായം നൽകിയെന്നായിരുന്നു പാകിസ്താന്റെ ആരോപണം. ആക്രമണം നടത്തിയ ബലൂച് വിമതർക്ക് അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി ബന്ധമുണ്ടെന്നും പാക് വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു. പാകിസ്താനിലെ തീവ്രവാദ പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്നും അയാൾ കൂട്ടിച്ചേർത്തു. ഇതിനാണ് ഇന്ത്യ ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. പാക് ആരോപണങ്ങളെ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ നേതൃത്വവും രംഗത്തെത്തിയിരുന്നു.

400 ലധികം യാത്രക്കാരുമായി പെഷവാറിലേക്ക് സഞ്ചരിച്ചിരുന്ന ജാഫർ എക്സ്പ്രസ് ബോലൻ ജില്ലയിൽ വച്ചായിരുന്നു ബലൂചിസ്ഥാൻ പോരാളികൾ റാഞ്ചിയത്. സംഭവത്തിന് പിന്നാലെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ ( ബി‌എൽ‌എ ) 33 പേരെ വധിച്ചതായി പാക് സുരക്ഷാ സേന പ്രഖ്യാപിച്ചു. അതേസമയം 28 പാക് സൈനികരെ ബലൂച് വിമതർ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.

ട്രെയിൻ പിടിച്ചെടുത്ത ഉടൻ തന്നെ ബന്ദികളിലെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പോരാളികൾ സ്വമേധയാ മോചിപ്പിച്ചിരുന്നു. അമ്പതോളം ബന്ദികളെ വധിച്ചതായും ബിഎൽഎ പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്താൻ പുറത്തുവിട്ട കണക്കുപ്രകാരം കൊല്ലപ്പെട്ട യാത്രക്കാരുടെ എണ്ണം 21 ആണ്.

Tags: PakistanBaloch Liberation ArmyIndiaPakistan Train HijackJaffar Express
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies