പകപോക്കുന്ന പെണ്ണുങ്ങൾ!! വ്യക്തിവിരോധത്തിന്റെ പേരിൽ വ്യാജ പീഡന പരാതി ഉന്നയിക്കാൻ സ്ത്രീകൾക്ക് മടിയില്ലെന്ന് ഹൈക്കോടതി; യുവാവിനെതിരായ കേസ് റദ്ദാക്കി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകപോക്കുന്ന പെണ്ണുങ്ങൾ!! വ്യക്തിവിരോധത്തിന്റെ പേരിൽ വ്യാജ പീഡന പരാതി ഉന്നയിക്കാൻ സ്ത്രീകൾക്ക് മടിയില്ലെന്ന് ഹൈക്കോടതി; യുവാവിനെതിരായ കേസ് റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 04:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നമ്മുടെ നാട്ടിലെ സ്ത്രീകൾ വ്യാജ പീഡന പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടതാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാനും വ്യക്തിപരമായ വൈരാ​ഗ്യം തീർക്കാനും വേണ്ടി പുരുഷന്മാർക്കെതിരെ സ്ത്രീകൾ വ്യാജ ലൈം​ഗിക പീഡന പരാതികൾ ഉന്നയിക്കുന്ന സംഭവം സമീപ കാലത്ത് വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമർശം. പീഡനക്കേസിൽ അകപ്പെട്ട അജിത്ത് എന്ന യുവാവിന്റെ ഹർജി പരി​ഗണിക്കവെ ജസ്റ്റിസ് എ. ബദറുദ്ദീനാണ് നിർണായക നിരീക്ഷണം നടത്തിയത്. അജിത്തിനെതിരായ എല്ലാ നിയമനടപടികളും റദ്ദാക്കിയതായി കോടതി ഉത്തരവിട്ടു.

വിവാഹ വാഗ്ദാനം നൽകി 2014ൽ ബലാത്സംഗം ചെയ്തെന്നാണ് ഹർജിക്കാരനെതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ കേസ് രജിസ്റ്റർ ചെയ്തത് 2019ലാണെന്ന വസ്തുത കോടതി പരി​ഗണിക്കുകയായിരുന്നു. 2014ൽ നടന്ന സംഭവത്തിനെതിരെ പരാതി നൽകാൻ ഇത്രയും വർഷം കാത്തിരുന്നത് എന്തിനാണെന്നും ഇതിനിടയിൽ മൂന്ന് വർഷം ഇരുവരും തമ്മിൽ യാതൊരു തരത്തിലും ആശയവിനിമയം നടത്തിയിട്ടില്ലെന്നത് വിവാഹം കഴിക്കുമെന്ന പ്രത്യാശയോടെ യുവതി കാത്തിരുന്നതാണെന്ന് സൂചിപ്പിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മിൽ പരസ്പരം സമ്മതത്തോടെ നടന്ന ശാരീരിക ബന്ധമായി മാത്രമേ 2014ൽ നടന്ന സംഭവത്തെ കണക്കാക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.

ലൈം​ഗിക പീഡന പരാതിയുമായി സ്ത്രീകൾ രം​ഗത്തെത്തുന്നത് പോലും വിരളമായിരുന്ന കാലമുണ്ടായിരുന്നു. പരാതി ഉന്നയിച്ചാൽ വിഷയം പുറത്തറിയുകയും ഇത് ഭാവിയിൽ വിവാഹമുൾപ്പടെയുള്ള കാര്യങ്ങൾക്ക് തടസമാവുകയും ചെയ്യുമെന്ന് കരുതിയാണ് പല സ്ത്രീകളും പരാതി ഉന്നയിക്കാൻ വിമുഖത പ്രകടിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ത്രീ പീഡന പരാതികൾ അത്രയും സത്യസന്ധവുമായിരുന്നു. താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരു സ്ത്രീ കള്ളം പറയില്ലെന്നുമുള്ള ധാരണ ഇതോടെ ബലപ്പെട്ടു. എന്നാൽ ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന പരാതി ഉന്നയിക്കില്ലെന്ന ധാരണ തെറ്റാണെന്നാണ്. വ്യക്തിവിരോധം തീർക്കാൻ സ്ത്രീകൾ വ്യാജ പരാതികൾ നൽകുന്നുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

Tags: High Courtfake caseRape CasesFalse Sexual Assault Cases
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies